വയനാട്ടിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം; കോഴിക്കോട്ടെ ഇൻക്യൂബേഷൻ പിരീഡ് നാളെ കഴിയും
തിരുവനന്തപുരം: വയനാട് ജില്ലയിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സുൽത്താൻബത്തേരി, മാനന്തവാടി മേഖകളിലാണ് നിപ വൈറസ് സാന്നിധ്യമുളള വവ്വാലുകൾ കൂടുതലുളളത്. ഐസിഎംആർ ഇത് സ്ഥിരീകരിച്ചു. നിപ വൈറസ് ബാധ സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയിലെ ഇൻക്യൂബേഷൻ പിരീഡ് നാളെ കഴിയുമെന്നും മന്ത്രി അറിയിച്ചു.
70 ശതമാനം വരെ മരണ നിരക്ക് കൂടുതലുള്ള പകർച്ച വ്യാധിയാണ് നിപ. അതിനെ 33 ശതമാനത്തിലേക്ക് എത്തിച്ച് നിയന്ത്രിക്കാനായി വേണ്ട നടപടികൾ ആദ്യമേ തന്നെ സ്വീകരിച്ചു. രോഗലക്ഷണങ്ങളുമായി വരുന്നവരെ പരിചരിക്കുന്നതിൽ ആരോഗ്യപ്രവർത്തനങ്ങൾക്ക് പരിശീലനം നൽകും. ഭയത്തിന്റെ ആവശ്യം ഇല്ല. പൊതുജാഗ്രത വേണം. പൊതു ജാഗ്രതയുടെ ഭാഗമായാണ് ഐസിഎംആർ ഇക്കാര്യം അറിയിച്ചതെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പ് ജാഗ്രത സ്വീകരിക്കുന്നുവെന്നു മാത്രം. കോഴിക്കോട് ജില്ലയ്ക്ക് മാത്രമായി എസ്ഒപി തയ്യാറാക്കി. കോഴിക്കോട് മെഡിക്കൽ കോളജിൽ കേരള വൺ ഹെൽത്ത് സെന്റർ ഫോർ നിപ റിസർച്ച് നാളെ മുതൽ പ്രവർത്തനമാരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
ADSADSADSADS
ADSADSADSADS