വന്ദേഭാരത്തിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ്; അയപ്പ ഭക്തർക്കുള്ള പ്രധാനമന്ത്രിയുടെ സമ്മാനമെന്ന് വി മുരളീധരൻ


ആദ്യമായി ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തുന്ന വന്ദേ ഭാരത്തിന് നാട്ടുകാരുടെ സ്വീകരണം. കേന്ദ്രമന്ത്രി വി മുരളീധരൻ ഉൾപ്പെടെയുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. വന്ദേഭാരത്തിന് വേണ്ടി മറ്റ് ട്രെയിനുകൾ പിടിച്ചിടിന്നുവെന്ന പരാതിയിൽ നടപടി. റെയിൽവേ ടൈം ടേബിൾ പരിഷ്കരിക്കുമെന്ന് വി മുരളീധരൻ പറഞ്ഞു. പുതിയ ടൈം ടേബിൾ വരുന്നതോടെ പ്രശ്നപരിഹാരമാകുമെന്ന് അദ്ദേഹം പറഞ്ഞു.

വന്ദേഭാരതിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് അനുവദിച്ചത് അയപ്പ ഭക്തർക്കുള്ള പ്രധാനമന്ത്രിയുടെ സമ്മാനമെന്ന് വി മുരളീധരൻ പറഞ്ഞു. കേരളത്തിൻ്റെ റെയിൽവെ വികസനത്തിൽ സമാനതകളില്ലാത്ത ഇടപെടലാണ് നരേന്ദ്രമോദി സർക്കാർ നടത്തുന്നതെന്നും വി മുരളീധരൻ വ്യക്തമാക്കി.

ഒക്‌ടോബർ 20 മുതൽ വന്ദേ ഭാരത് എക്‌സ്പ്രസിന് ചെങ്ങന്നൂരിൽ സ്റ്റോപ്പ് നൽകുന്നതിന് കേന്ദ്ര റെയിൽവേ മന്ത്രാലയം അനുമതി നൽകിയിരുന്നു. പുതുക്കിയ പുറപ്പെടൽ സമയം ഉൾപ്പെടെയുള്ള പുതിയ സമയക്രമം ഒക്ടോബർ 23 മുതൽ പ്രാബല്യത്തിൽ വരും. തിരുവനന്തപുരത്ത് നിന്നുള്ള ട്രെയിനിന്റെ യാത്ര ഇപ്പോൾ 5:15 ന്, മുമ്പത്തേതിനേക്കാൾ 5 മിനിറ്റ് നേരത്തെ ആരംഭിക്കും.

article-image

ASSADADSADSASAD

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed