യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് നയം മോദി-പിണറായി അവിശുദ്ധ കൂട്ടുകെട്ടിനെ പരാജയപ്പെടുത്തുക എന്നതാണ് ’; കെ.മുരളീധരൻ


കേരളത്തിൽ കോൺഗ്രസിനെ പരമാവധി തോൽപ്പിക്കുക എന്നുള്ളതാണ് സിപിഐഎം നയമെന്ന് കെ മുരളീധരൻ. അതുതന്നെയാണ് ബിജെപിയുടെയും നയം. ഈ കൂട്ടുകെട്ടിന്റെ ഭാഗമാണ് ജെഡിഎസിനെ നിലനിർത്താനുള്ള തീരുമാനം. ബിജെപിയുമായി ധാരണയുള്ള ജെഡിഎസ് ആണ് ഇന്ന് കേരളത്തിൽ എൽഡിഎഫിന്റെ ഘടകകക്ഷിയെന്ന് അദ്ദേഹം പറഞ്ഞു.

സിപിഐഎം പറയുന്നത് ജെഡിഎസ് മുന്നണിയിൽ തുടരും എന്നാണ്. കേരളത്തിൽ സിപിഐഎമ്മിന്റെ കൂടെ, കർണാടകത്തിൽ ബിജെപിയുടെ കൂടെ ആണ് ജെഡിഎസ്.സിപിഐഎം ബിജെപിയുമായി വ്യക്തമായ ധാരണയിൽ എത്തിക്കഴിഞ്ഞു. നരേന്ദ്രമോദി പിണറായി അവിശുദ്ധ കൂട്ടുകെട്ടിനെ പരാജയപ്പെടുത്തുക എന്നുള്ളതാകും അടുത്ത തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ നയമെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്റെ സമ്മതത്തോടെയായിരുന്നു ജെ.ഡി.എസിന്റെ എൻ.ഡി.എ പ്രവേശനമെന്ന ജെ.ഡി.എസ് അധ്യക്ഷൻ ദേവഗൗഡ പറഞ്ഞത് വിവാദമായിരുന്നു. കേരളത്തിൽ ജെ.ഡി.എസ് ഭരണപക്ഷമായ ഇടതുമുന്നണിക്കൊപ്പമാണെന്നും തങ്ങളുടെ എം.എൽ.എയായ മന്ത്രി കെ. കൃഷ്ണൻകുട്ടിയും എൻ.ഡി.എ പ്രവേശനത്തെ പിന്തുണച്ചുവെന്നുമാണ് ദേവഗൗഡ കഴിഞ്ഞ ദിവസം ബംഗളൂരുവിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞത്. പ്രസ്താവന പുറത്ത് വന്നതിന് പിന്നാലെ കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്ത് വന്നിരുന്നു. പിന്നാലെ പ്രസ്താവന തിരുത്തി ദേവഗൗഡ രംഗത്തെത്തി.

article-image

SDAASDDSDASADSAS

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed