ദേവഗൗഡയുടെ ആരോപണം പിണറായി-ബി.ജെ.പി അവിഹിത ബന്ധമെന്ന ആക്ഷേപത്തിന് അടിവരയിടുന്നു; പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ഗൗരവമായ ആരോപണങ്ങളാണ് ജെ.ഡി.എസ് അധ്യക്ഷൻ എച്ച്.ഡി.ദേവഗൗഡ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉയർത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ബി.ജെ.പി-പിണറായി അവിഹിത ബന്ധമെന്ന ആക്ഷേപത്തിന് അടിവരയിടുന്നതാണ് ദേവഗൗഡയുടെ ആരോപണമെന്ന് സതീശൻ പറഞ്ഞു. സ്വർണ്ണക്കടത്ത് കേസും ലൈഫ് മിഷൻ കേസുകളിലെ അന്വേഷണം അവസാനിച്ചത് ഈ അന്തർധാരമൂലമാണ്. കരുവന്നൂർ കേസിലെ ഇ.ഡി അന്വേഷണവും ഒത്തുതീർപ്പിലേക്ക് എത്തുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
അതേസമയം, ആരോപണം നിഷേധിച്ച് ജെ.ഡി.എസ് സംസ്ഥാന ഘടകം രംഗത്തെത്തിയിട്ടുണ്ട്. ബി.ജെ.പിയുമായി ചേർന്ന് പ്രവർത്തിക്കാനുള്ള ജെ.ഡി.എസ് തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണയോടെയെന്ന് പാർട്ടി അധ്യക്ഷൻ എച്ച്.ഡി ദേവഗൗഡ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. തമിഴ്നാട്, മഹാരാഷ്ട്ര, കർണാടക ഘടകങ്ങളും ബി.ജെ.പി സഖ്യത്തിന് അനുകൂലമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.കേരളത്തിൽ പാർട്ടിക്ക് എം.എൽ.എമാരുണ്ടെന്നും അതിലൊരാൾ മന്ത്രിയാണെന്നും ദേവഗൗഡ പറഞ്ഞു. സഖ്യത്തിന് പിണറായിയുടെ അംഗീകാരമുള്ളതിനാലാണ് പാർട്ടി എം.എൽ.എ ഇപ്പോഴും മന്ത്രിയായി തുടരുന്നതെന്നും ദേവഗൗഡ കൂട്ടിച്ചേർത്തിരുന്നു.അതേസമയം, ദേവഗൗഡയുടെ പ്രസ്താവന നിഷേധിച്ച് വൈദ്യുത മന്ത്രി കെ. കൃഷ്ണൻകുട്ടി രംഗത്തെത്തി. പിണറായിയും ദേവഗൗഡയും തമ്മിൽ ചർച്ച നടത്തിയിട്ടില്ല. പാർട്ടി കേരള ഘടകം ബി.ജെ.പി സഖ്യത്തിന് പിന്തുണയറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ghghjjgyjhjhj