വിഴിഞ്ഞത്ത് എത്തിയ കപ്പലിലെ ജീവനക്കാർക്ക് ഇറങ്ങാൻ അനുമതി


വിഴിഞ്ഞത്ത് എത്തിയ കപ്പലിലെ ജീവനക്കാർക്ക് ഇറങ്ങാൻ അനുമതി. ചൈനീസ് കപ്പലായ ഷെന്‍ ഹുവ-15ലെ രണ്ട് ജീവനക്കാര്‍ക്ക് കരയിലിറങ്ങുന്നതിന് അനുമതി ലഭിച്ചു. രണ്ടുപേർക്ക് എഫ്എഫ്ആർഓയുടെ അനുമതി ലഭിച്ചു. കപ്പൽ കമ്പനി അധികൃതർ വിഴിഞ്ഞത്തെത്തും. കടൽ ശാന്തമാണെങ്കിൽ ഉടൻ ക്രയ്നുകൾ ഇറക്കുമെന്ന് തുറമുഖ അധികൃതർ അറിയിച്ചു.

ചൈനീസ് കപ്പലിലെ ജീവനക്കാര്‍ക്ക് കരയിലിറങ്ങാന്‍ അനുമതി ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. കപ്പലിലെ ജീവനക്കാരായ ചൈനീസ് പൗരന്മാര്‍ക്ക് കപ്പലില്‍നിന്ന് തുറമുഖത്തെ ബര്‍ത്തിലേക്ക് ഇറങ്ങാനുള്ള അനുമതി വൈകുന്നതിനാല്‍ ആഘോഷപൂര്‍വം സ്വീകരണം നല്‍കി നാലു ദിവസമായിട്ടും ക്രെയിനുകള്‍ ഇറക്കാനായിരുന്നില്ല. ഇതുസംബന്ധിച്ച ആശങ്ക നിലനില്‍ക്കെയാണ് അനുമതി ലഭിച്ചതായി മന്ത്രി അറിയിച്ചത്.

കപ്പലിലെ രണ്ടു പേര്‍ക്കാണ് ആദ്യം എഫ്ആര്‍ആര്‍ഒ അനുമതി ലഭിച്ചത്. പിന്നീട് കപ്പലിലെ മുഴുവന്‍ ജീവനക്കാര്‍ക്കും അനുമതി ലഭിച്ചതായുള്ള വിവരം അധികൃതര്‍ അറിയിക്കുകയായിരുന്നു. സാങ്കേതിക കാരണങ്ങളാലാണ് അനുമതി വൈകിയതെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. മുബൈയില്‍നിന്നുള്ള കമ്പനിയുടെ വിദഗ്ധരും ഉടനെത്തും. കാലാവസ്ഥ കൂടി അനുകൂലമായാല്‍ വിഴിഞ്ഞത്ത് കപ്പലില്‍നിന്ന് ക്രെയിന്‍ ബര്‍ത്തില്‍ ഇറക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

article-image

SDFDFSDFSDFSDFS

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed