വവ്വാലുകളുടെ സാമ്പിളുകളിൽ നിപ ആന്റിബോഡി സ്ഥിരീകരിച്ചു; ആരോഗ്യമന്ത്രി


വവ്വാലുകളുടെ സാമ്പിളുകളിൽ നിപ ആന്റിബോഡി സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. മരുതോംകരയിൽ നിന്നുള്ള വവ്വാൽ സാമ്പിളുകളിലാണ് ആന്റിബോഡി കണ്ടെത്തിയത്. ഇക്കാര്യം ഐ.സി.എം.ആർ മെയിൽ വഴി അറിയിച്ചിട്ടുണ്ടെന്നും വീണാ ജോർജ് പറഞ്ഞു. ഇത് നിപയെ പ്രതിരോധിക്കുന്നതിൽ വലിയൊരു മുതൽകൂട്ടാകുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ വിലയിരുത്തുന്നത്.

57 സാമ്പിളുകളിൽ 12 എണ്ണത്തിലാണ് ആന്റിബോഡി സ്ഥിരീകരിച്ചത്. നിപയുടെ രണ്ടാം ഘട്ടം വലിയ രീതിയിൽ ആളുകളെ ആശങ്കയിലാക്കിരുന്നു. ആദ്യഘട്ടത്തിലെ പോലെ കൂടുതൽ പ്രത്യാഘാതങ്ങൾ ഉണ്ടാകുമോ എന്നെല്ലാം പലരും ചിന്തിക്കുകയും ജനങ്ങൾക്കിടയിൽ ഇത് ഭീതി സൃഷ്ടിക്കുകയും ചെയ്തിരുന്നു. രണ്ടാമതും നിപ പടർന്നതിനെ തുടർന്ന് എന്തുകൊണ്ടാണ് ഇത്തരത്തിൽ സംഭവിക്കുന്നതെന്ന ചോദ്യം എല്ലായിടത്തു നിന്നും ഉയർന്നിരുന്നു. ഇതിനെ കുറിച്ച് ഗവേഷകരും ആരോഗ്യ പ്രവർത്തകരും പഠനം നടത്തി കൊണ്ടിരിക്കെയാണ്.

article-image

ASDADSADSADS

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed