മാധ്യമപ്രവര്‍ത്തകരോട് കയർത്ത് മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തൻ


യുഡിഎഫിന്‍റെ ഉപരോധസമരത്തിനിടെ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തനെ പോലീസ് തടഞ്ഞു. ആളറിയാതെ പോലീസ് തടഞ്ഞ ഇദ്ദേഹത്തിന് ബാരിക്കേഡിന് മുന്നില്‍ കാത്ത് നില്‍ക്കേണ്ടി വന്നു. ഈ സമയം, ദത്തന്‍ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാണെന്നത് മാധ്യമപ്രവര്‍ത്തകരാണ് പോലീസിനോട് പറഞ്ഞത്. അമളി മനസിലാക്കിയ മുതിര്‍ന്ന പോലീസുകാര്‍ ഉടന്‍ തന്നെ ഇടപെട്ട് ദത്തനെ കടത്തിവിട്ടു. എന്നാല്‍ തന്നെ കടത്തിവിടാന്‍ ഇടപെട്ട മാധ്യമപ്രവര്‍ത്തകരോട് “നീയൊക്കെ തെണ്ടാന്‍ പോ’ എന്നായിരുന്നു ദത്തന്‍റെ പ്രതികരണം. “എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായോ’ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് “നീയൊക്കെ തെണ്ടാന്‍ പോ’ എന്ന് ക്ഷുഭിതനായി ദത്തന്‍ മറുപടി പറഞ്ഞത്.

മാധ്യമപ്രവര്‍ത്തകര്‍ക്ക് വേറെ പണിയില്ലെ എന്നും ഇദ്ദേഹം അരിശത്തോടെ തിരക്കി. സെക്രട്ടേറിയേറ്റിന് മുന്നിലെ അനക്‌സ് കെട്ടിടത്തിന് മുന്നില്‍ സ്ഥാപിച്ച ബാരിക്കേഡിന് മുന്നിലായിരുന്നു സംഭവം.

article-image

sdfs

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed