പ്രസവത്തിനെത്തിയ യുവതി മരിച്ചു; മരിയ നിലയം ആശുപത്രിക്കെതിരെ കുടുംബം


തിരുവനന്തപുരം അടിമലത്തുറയിൽ പ്രസവ ചികിത്സയ്ക്കെത്തിയ യുവതി മരിച്ചു. ചികിത്സാ പിഴവ് ആരോപിച്ച് കുടുംബം രംഗത്തെത്തി. മരിയ നിലയം ആശുപത്രിക്കെതിരെയാണ് ആരോപണം. ആശുപത്രിയില്‍ ഐ.സി.യുവും ആംബുലന്‍സ് സൗകര്യവും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ചികിത്സ പിഴവ് ആരോപിച്ച് ബന്ധുക്കള്‍ വിഴിഞ്ഞം പൊലീസില്‍ പരാതി നല്‍കി.

ശസ്ത്രക്രിയക്ക് ശേഷം യുവതിക്ക് ശ്വാസംമുട്ടൽ അനുഭവപ്പെട്ടെന്ന് ആശുപത്രി അധികൃതർ പ്രതികരിച്ചു.മറ്റൊരു ആശുപത്രിയിലേക്ക് മറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. ആശുപത്രിയിൽ ഐ സി യു, വേണ്ടിലേറ്റർ സൗകര്യങ്ങൾ ഉണ്ട്. വെന്റിലേറ്റർ സൗകര്യങ്ങൾ ഉള്ള ആംബുലൻസ് ഇല്ലായിരുന്നു. അതുകൊണ്ട് മറ്റൊരു ആംബുലൻസ് എത്തിച്ചാണ് യുവതിയെ നിംസ് ആശുപത്രിയിലേക്ക് വിട്ടതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ആശുപത്രിയിൽ എത്തിയപ്പോൾ യുവതി മരിച്ചിരുന്നുവെന്ന് നിംസ് പി ആർ ഓ പ്രതികരിച്ചു. യുവതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.

article-image

ASDDSADSADSADSADS

You might also like

Most Viewed