മോൺസൺ മാവുങ്കൽ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസ്; കെ സുധാകരൻ ഉൾപ്പെടെ ഏഴ് പ്രതികൾ, കുറ്റപത്രം അടുത്ത മാസം


മോൺസൺ മാവുങ്കൽ പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം അടുത്ത മാസം സമർപ്പിക്കും. ചോദ്യം ചെയ്യലും, തെളിവ് ശേഖരണവും പൂർത്തിയായി. കേസിൽ ആകെ ഏഴ് പ്രതികളുണ്ട്. മോൺസൺ മാവുങ്കൽ, കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ, മുൻ ഡിഐജി എസ് സുരേന്ദ്രൻ, ഐ ജി ലക്ഷ്മണ, എബിൻ എബ്രഹാം, എസ് സുരേന്ദ്രന്റെ ഭാര്യ ബിന്ദുലേഖ, ശില്പി സന്തോഷ്‌ എന്നിവരാണ് കേസിലെ പ്രതികൾ. പ്രതികളുടെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടയച്ചിരുന്നു. ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്ത് രണ്ട് വർഷത്തിന് ശേഷമാണ് കുറ്റപത്രം സമർപ്പിക്കാൻ ഒരുങ്ങുന്നത്.

മോൻസൺ മാവുങ്കലിന്റെ കലൂരിലെ വീട്ടിൽവെച്ച് സുധാകരൻ 10 ലക്ഷം രൂപ കൈപ്പറ്റിയെന്ന് മോൻസൺ മാവുങ്കലിന്റെ മുൻ ജീവനക്കാരൻ ജിൻസൺ മൊഴി നൽകിയിരുന്നു. 2018 നവംബറിലായിരുന്നു പണം കൈമാറിയതെന്ന് കേസിലെ പരാതിക്കാരായ അനൂപ് അഹമ്മദും മൊഴി നൽകി.

article-image

asdadsadsadsads

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed