മുഖ്യമന്ത്രിയെ പരിഹസിച്ച് വി ഡി സതീശൻ; 'എന്തൊരു തൊലിക്കട്ടിയാണ് ഈ മനുഷ്യന്'


തിരുവനന്തപുരം: പിണറായി വിജയന്റെ മേക്കോവർ നടത്തിയത് പി ആർ ഏജൻസിയെന്ന് പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൊവിഡ് ലോക്ക്ഡൗൺ കാലത്ത് ദിവസവും പത്രസമ്മേളനം നടത്തിയിരുന്നത് പി ആർ ക്യാമ്പയിൻ ആയിരുന്നുവെന്നും സതീശൻ ആരോപിച്ചു.

'എന്തൊരു തൊലിക്കട്ടിയാണ് ഈ മനുഷ്യന്, എന്തും പറയാന്‍ യാതൊരു മടിയുമില്ല. എല്ലാം ചെയ്തിട്ട് അത് മറ്റുള്ളവരുടെ തലയില്‍ ആരോപിക്കുകയാണ് ഈ മുഖ്യമന്ത്രി. പിആര്‍ ഏജന്‍സിയെ കെട്ടിപ്പിടിച്ച് എത്രനാളായി ഈ മനുഷ്യന്‍ നടക്കുന്നു. അവര്‍ ഉണ്ടാക്കി കൊടുക്കുന്ന ക്യാപ്‌സ്യൂള്‍ വിതരണം ചെയ്യുന്നു' എന്നായിരുന്നു വി ഡി സതീശന്റെ പരിഹാസം. കോൺഗ്രസ് എങ്ങനെ പ്രചാരണം നടത്തണമെന്ന് പിണറായി പഠിപ്പിക്കേണ്ടെന്നും കനഗോലു കോൺഗ്രസ് ടാസ്ക് ഫോഴ്സ് അംഗമാണെന്നും അദ്ദേഹം പറഞ്ഞു.

article-image

ADSADSADSADS

You might also like

Most Viewed