പൊലീസ് ജീപ്പ് പെട്രോൾ പമ്പിലേക്ക് പാഞ്ഞു കയറി കാർ ഇടിച്ചു തെറിപ്പിച്ചു; പൊലീസ് ജീപ്പിന് ഇൻഷുറൻസ് ഇല്ല


കണ്ണൂർ: പൊലീസ് ജീപ്പ് പെട്രോൾ പമ്പിലേക്ക് പാഞ്ഞു കയറി ഇന്ധനം നിറക്കുകയായിരുന്ന കാർ ഇടിച്ചു തെറിപ്പിച്ചു. ഇന്ന് രാവിലെ കലക്ടറേറ്റിനെ സമീപത്തെ കാൾടെക്സ് ജംങ്ഷനിലാണ് സംഭവം. കണ്ണൂർ എ.ആർ ക്യാമ്പിലെ ജീപ്പ് ആണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട ജീപ്പ് ബാരിക്കേഡ് തകർത്ത് ഇന്ധനം നിറക്കുകയായിരുന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കാറിടിച്ച് ഇന്ധനം നിറക്കുന്ന മെഷീൻ തകർന്നു. ജീപ്പിന്‍റെ ജോയിന്‍റ് തകരാറിലായതാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം. തലനാരിഴക്കാണ് വൻ അപകടം ഒഴിവായത്. അപകടത്തിൽ ആളപായമോ പരിക്കോയില്ല. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. ജീപ്പ് തുരുമ്പുപിടിച്ച നിലയിലായിരുന്നു. ജീപ്പില്‍ രണ്ടുപേരാണ് ഉണ്ടായിരുന്നത്. പൊലീസ് ഉദ്യോഗസ്ഥർ മഫ്തിയിലായിരുന്നുവെന്നാണ് വിവരം. അപകടത്തില്‍പ്പെട്ടപ്പോള്‍ തന്നെ ജീപ്പില്‍ ഉണ്ടായിരുന്നവര്‍ സ്ഥലത്ത് നിന്ന് കടന്നുകളഞ്ഞതായി പമ്പ് ജീവനക്കാര്‍ പറയുന്നു. കാറില്‍ ഉണ്ടായിരുന്ന ആര്‍ക്കും പരിക്കില്ല.

അതേസമയം, തുരുമ്പെടുത്ത നിലയിലുള്ള പൊലീസ് ജീപ്പിന് ഇൻഷുറൻസ് ഇല്ലെന്നാണ് വിവരം. പ്ലാസ്റ്റിക് കയർ കൊണ്ട് ജീപ്പിന്‍റെ ബമ്പർ കെട്ടിവച്ചിരിക്കുകയാണ്.

article-image

fgdfgdfgdfgdfg

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed