പ്രളയത്തിന് ശേഷം പെയ്ത ഏറ്റവും വലിയ മഴ; അപകട സാധ്യത ഉള്ള ഇടങ്ങളിൽ ഉള്ളവരെ ക്യാമ്പുകൾ എത്തിക്കണമെന്ന് മന്ത്രി കെ.രാജൻ


പ്രളയത്തിന് ശേഷം സമീപകാലത്ത് പെയ്ത ഏറ്റവും കൂടുതൽ മഴയാണ് നിലവിലേതെന്ന് മന്ത്രി കെ.രാജൻ. സംസ്ഥാനത്ത് മഴ കഠിനം അല്ലെങ്കിലും തുടർച്ചയായി ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. 211 എം എം മഴ എയർപോർട്ട് സമീപത്ത് പെയ്തു. നഗരത്തിൽ 118 എം എം പെയ്തു. ഇതിനോടകം തന്നെ വിവിധ പ്രദേശങ്ങളിലായി 17 ക്യാമ്പുകൾ തുടങ്ങിയിട്ടുണ്ട്. 577 പേര് ക്യാമ്പുകളിലുണ്ട്. 17 ക്യാമ്പുകളിൽ 15 എണ്ണം നഗരത്തിലാണ്. ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകുമെന്ന് കളക്ടർക്ക് നിർദ്ദേശം നൽകിയതായും മന്ത്രി അറിയിച്ചു.

അതേസമയം സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കണ്ണൂർ കാസർകോട് ഒഴുകെ കേരളത്തിലെ 12 ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മഴ തകർത്തു പെയ്തതോടെ സംസ്ഥാനത്തെ വിവിധയിടങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു.

article-image

zXxzcxXZXZ

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed