കെ.എം. ഷാജിയിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്ത 47 ലക്ഷം രൂപ തിരികെനല്കാൻ കോടതി ഉത്തരവ്


കെ.എം. ഷാജിക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ വിജിലൻസിന് ഹൈക്കോടതിയിൽ തിരിച്ചടി. കെ.എം. ഷാജിയിൽ നിന്ന് വിജിലൻസ് പിടിച്ചെടുത്ത 47 ലക്ഷം രൂപ തിരികെനല്കാൻ ജസ്റ്റീസ് സിയാദ് റഹ്‌മാൻ അധ്യക്ഷനായ ഹൈക്കോടതി ബെഞ്ച് ഉത്തരവിട്ടു. പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ഷാജി സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. 

കെ.എം. ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് ആരോപിച്ച് സിപിഎം പ്രവർത്തകനായ അഭിഭാഷകൻ ഹരീഷ് ആണ് കേസ് നല്കിയത്. തുടർന്ന് കെ.എം. ഷാജിയുടെ അഴീക്കോട്ടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 47 ലക്ഷം രൂപ പിടിച്ചെടുത്തത്. പണം തിരികെ ലഭിക്കാനായി കോഴിക്കോട് വിജിലൻസ് കോടതിയിൽ നല്കിയ ഹർജി തള്ളിയതോടെയാണ് ഷാജി ഹൈക്കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി പിരിച്ചെടുത്ത പണമാണിതെന്നാണ് ഷാജി കോടതിയെ അറിയിച്ചത്. പണം പിരിച്ചതിന്‍റെ രസീതും ഹാജരാക്കിയിരുന്നു.

article-image

asdfasf

You might also like

  • Lulu Exchange
  • Straight Forward

Most Viewed