കരുവന്നൂർ; അമ്മയുടെ പേരിൽ 63 ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിച്ചെന്ന് അരവിന്ദാക്ഷൻ സമ്മതിച്ചതായി ഇ ഡി


കൊച്ചി: തന്റെ അമ്മയുടെ പേരിൽ 63 ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ടെന്ന് കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ അറസ്റ്റിലായ സിപിഐഎം നേതാവ് പി ആർ അരവിന്ദാക്ഷൻ സമ്മതിച്ചെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. രേഖകൾ ഹാജരാക്കിയുള്ള ചോദ്യംചെയ്യലിലാണ് നിക്ഷേപത്തെക്കുറിച്ച്‌ അരവിന്ദാക്ഷൻ സമ്മതിച്ചത്. ഇക്കാര്യം ഇ ഡി വിചാരണക്കോടതിയെ അറിയിച്ചു. അരവിന്ദാക്ഷനെയും സി കെ ജിൽസിനെയും വീണ്ടും ചോദ്യംചെയ്യാൻ കസ്റ്റഡി വേണമെന്നാവശ്യപ്പെട്ട് നൽകിയ അപേക്ഷയിലാണ് ഇ ഡി ഇക്കാര്യം വ്യക്തമാക്കിയത്.

അരവിന്ദാക്ഷനെയും ജിൽസിനേയും ഈ മാസം ഒമ്പത് മുതൽ രണ്ടു ദിവസത്തേക്ക് കസ്റ്റഡിയിൽ വിടണമെന്നാണ് ഇ ഡിയുടെ ആവശ്യം. അപേക്ഷ കോടതി തിങ്കളാഴ്ച പരിഗണിക്കും. പെരിങ്ങണ്ടൂർ സഹകരണ ബാങ്കിൽ നടത്തിയ നിക്ഷേപത്തെക്കുറിച്ചും അരവിന്ദാക്ഷൻ സമ്മതിച്ചതായി ഇ ഡി വ്യക്തമാക്കി.

90 വയസുള്ള അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ടിൽ 63 ലക്ഷത്തിൻ്റെ നിക്ഷേപമുണ്ട്. കളളപ്പണ ഇടപാട് നടന്ന കാലയളവിലാണ് ഈ പണം അക്കൗണ്ടിലേക്ക് എത്തിയതെന്നും ഇ ഡി നേരത്തെ പറഞ്ഞിരുന്നു. അരവിന്ദാക്ഷന്റെ അമ്മയുടെ അക്കൗണ്ടിലെ നോമിനി അറസ്റ്റിലായ പി സതീഷ് കുമാറിൻ്റെ സഹോദരൻ പി ശ്രീജിത്ത് ആണ്. ബാങ്കിൽ മകൻ എന്നാണ് നോമിനിയുടെ ബന്ധം കാണിച്ചിട്ടുളളത്. അതുകൊണ്ട് ഇത് വ്യാജ നോമിനിയാണെന്നും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് പറഞ്ഞിരുന്നു.

article-image

ASASASAS

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed