കോഴിക്കോട് കോർപ്പറേഷന്‍റെ മാലിന്യ സംസ്കരണ കേന്ദ്രത്തില്‍ വൻ തീപിടുത്തം


കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിലെ അജൈവ മാലിന്യ സംഭരണ കേന്ദ്രത്തില്‍ വന്‍ തീപിടുത്തം. ഫയർ ഫോഴ്സ് തീയണക്കാൻ ശ്രമിക്കുന്നു. കോഴിക്കോട് കോർപ്പറേഷന്‍റെ കീഴിലെ അജൈവ മാലിന്യ സംഭരണ കേന്ദ്രത്തിനാണ് തീ പിടിച്ചത്. രാവിലെ 9.45 ഓടെയായിരുന്നു തീപിടുത്തം. അഞ്ച് യൂണിറ്റ് ഫയർ ഫോഴ്സ് സ്ഥലത്ത് എത്തി. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു.

ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് മാലിന്യ സംസ്കരണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. പരിസരങ്ങളിലേയ്ക്ക് തീ പടരുന്നത് തടയാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. കെഎസ്ഇബി പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങളാണ് പ്ലാന്റില്‍ ഉണ്ടായിരുന്നത്. ഒന്നര ഏക്കറോളം സ്ഥലത്ത് മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുന്നുണ്ട്. അന്തരീക്ഷത്തില്‍ കറുത്ത പുക നിറഞ്ഞിട്ടുണ്ട്.

article-image

sdadsads

You might also like

Most Viewed