ജെഡിഎസ് എൽഡിഎഫിൽ തന്നെ തുടരും, എൻഡിഎയ്ക്ക് ഒപ്പം നിൽക്കില്ല; മാത്യു ടി തോമസ്
എൻഡിഎയ്ക്ക് ഒപ്പം നിൽക്കാനുള്ള ദേശീയ നേതൃത്വത്തിന്റെ തീരുമാനം കേരളഘടകം തള്ളിക്കളയുന്നുവെന്നും ജെഡിഎസ് കേരളത്തിൽ എൽഡിഎഫിൽ തന്നെ തുടരുമെന്നും മാത്യു ടി തോമസ് അറിയിച്ചു. ജെഡിഎസ് ദേശീയ നേതൃത്വം ഒരു ചർച്ചയും ഇല്ലാതെയാണ് ബിജെപിയുമായി സഹകരിക്കാൻ തീരുമാനിച്ചത്. 2006 ൽ സമാനമായ സാഹചര്യം ഉണ്ടായിരുന്നു, അന്ന് സ്വാതന്ത്ര നിലപാടാണ് കേരള ഘടകം സ്വീകരിച്ചത്. മറ്റ് സംസ്ഥാനങ്ങളിലെ നേതാക്കളുമായി സംസാരിച്ച് തുടർ നടപടികൾ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപിയുമായി സഹകരിച്ച് പോകാനാകില്ലെന്ന് ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പുതിയ പാർട്ടി രൂപീകരിക്കണോ, മറ്റ് എന്തെങ്കിലും പാർട്ടിയുമായി ലയിക്കണമോ എന്ന കാര്യത്തിൽ തീരുമാനം എടുക്കും. കൂറുമാറ്റ നിരോധന നിയമ പ്രശ്നങ്ങൾ, പാർട്ടി ചിഹ്നം ഉൾപ്പടെയുള്ള വിഷയങ്ങളാണ് ഇനി നോക്കേണ്ടതെന്നും അദ്ദേഹം പറയുന്നു.
ദേശീയ തലത്തിൽ ബിജെപി നയിക്കുന്ന എൻഡിഎയുടെ ഭാഗമായി മാറിയതോടെ കേരളത്തിൽ ഇടതുപക്ഷത്തിന്റെ കൂടെ നിൽക്കുന്ന ജെഡിഎസിന് സിപിഐഎം കടുത്ത മുന്നറിയിപ്പ് നൽകിയിരുന്നു. എൻഡിഎയുടെ ഭാഗമായി നിന്നുകൊണ്ട് ഇടതുമുന്നണിയിൽ തുടരാൻ സാധിക്കില്ലെന്നാണ് സിപിഐഎം വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം സംബന്ധിച്ച് അടിയന്തരമായി തീരുമാനമെടുക്കാൻ ജെഡിഎസിനോട് സിപിഐഎം ആവശ്യപ്പെട്ടിരുന്നു.
dsfdfsdfsdfsdfs