ബിപിഎൽ മാനദണ്ഡങ്ങൾ അട്ടിമറിക്കില്ല; ഭക്ഷ്യമന്ത്രി ജി ആർ അനിൽ
തിരുവനന്തപുരം: ബിപിഎൽ മാനദണ്ഡങ്ങൾ അട്ടിമറിക്കില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. ബിപിഎൽ കാർഡ് ലഭിക്കാൻ മന്ത്രിയുടേയോ എംഎൽഎയുടേയോ ശുപാർശ മതിയെന്ന സർക്കാർ ഉത്തരവിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. മുൻഗണനക്കാർക്ക് ഓൺലൈനിൽ അപേക്ഷിക്കാൻ അവസരം നൽകിയിട്ടുണ്ട്. ഏതപേക്ഷയും ഓൺലൈനിൽ കൊടുക്കാൻ കഴിയും. എന്നാൽ അപൂർവ്വം കേന്ദ്രങ്ങളിൽ നേരിട്ട് അപേക്ഷ കൊടുക്കുന്നുണ്ട്. വളരെ അർഹതയുള്ളവരെ പരിഗണിച്ചാണ് ഇത്തരമൊരു നിർദേശം നൽകിയിരിക്കുന്നത്. ബിപിഎൽ മാനദണ്ഡങ്ങൾ അട്ടിമറിക്കപ്പെട്ടിട്ടില്ല. ശുപാർശകളിൽ തീരുമാനം എടുക്കുക ഒറ്റപ്പെട്ട അപേക്ഷകളിലെന്നും സർക്കുലറിൽ മാറ്റം വരുത്തണമെങ്കിൽ മാറ്റം വരുത്തുമെന്നും മന്ത്രി പറഞ്ഞു.
ASDADSADSADSADS