കരുവന്നൂർ: മുഖ്യപ്രതി സതീഷ് കുമാർ ഒരു കോടി നൽകിയെന്ന് എസ്ടി ജ്വല്ലറി ഉടമ സുനിൽകുമാർ


കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് ഇഡിക്ക് മുന്നില്‍ വെളിപ്പെടുത്തലുമായി എസ്ടി ജ്വല്ലറി ഉടമ സുനിൽ കുമാർ. പണം നൽകിയത് മകളുടെ വിവാഹത്തിന് വേണ്ടിയാണെന്നും സുനിൽ കുമാർ ഇഡിക്ക് മൊഴി നല്‍കി. രണ്ട് തവണ നോട്ടീസ് നല്‍കിയിട്ടും സുനില്‍ കുമാര്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. മൂന്നാമത്തെ നോട്ടീസിലാണ് ഇയാള്‍ ഇഡി ഓഫീസില്‍ മൊഴി നല്‍കാനെത്തിയത്. പെരിങ്ങണ്ടൂർ ബാങ്ക് സെക്രട്ടറിയും സതീഷ് കുമാറിന്റെ സഹോദരനും ഇഡിക്ക് മുന്നിൽ ഹാജരായിട്ടുണ്ട്. അതേ സമയം സതീഷ് കുമാറിന്‍റെ ബെനാമിയാണോ സുനില്‍ കുമാര്‍ എന്ന കാര്യവും ഇഡി പരിശോധിക്കുന്നുണ്ട്.

അതേ സമയം, കരുവന്നൂർ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സമിതി അംഗവും തൃശ്ശൂർ ജില്ലാ സഹകരണ ബാങ്ക് അധ്യക്ഷനുമായ എം കെ കണ്ണന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ ഡി) വീണ്ടും നോട്ടീസ് നൽകും. ഇപ്പോൾ ഹാജരാക്കിയ സ്വത്ത് വിവരങ്ങളുടെ രേഖകൾ അപൂർണമെന്ന് ഇഡി വ്യക്തമാക്കി. സമര്‍പ്പിച്ച സ്വത്ത് വിവരങ്ങളില്‍ തൃശൂർ സഹകരണ ബാങ്കിലെയും അക്കൗണ്ട് വിവരങ്ങൾ ഇല്ല. ആവശ്യമുള്ള രേഖകളുടെ പട്ടിക തയ്യാറാക്കി വീണ്ടും നോട്ടീസ് നൽകാനാണ് ഇഡിയുടെ തീരുമാനം.

article-image

adsdsaadsadsads

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed