നിയമനത്തട്ടിപ്പ് കേസ്: മുഖ്യപ്രതി അഖില്‍ സജീവൻ പൊലീസ് പിടിയിൽ


ആരോഗ്യമന്ത്രിയുടെ ഓഫിസ് മറയാക്കി നടത്തിയ നിയമനത്തട്ടിപ്പ് കേസില്‍ മുഖ്യപ്രതിയെന്ന് പൊലീസ് സംശയിക്കുന്ന അഖില്‍ സജീവ് പിടിയില്‍. തേനിയില്‍ നിന്നാണ് പത്തനംതിട്ട പൊലീസ് ഇയാളെ പിടികൂടിയത്. അഖില്‍ സജീവിനെ തെരഞ്ഞ് ഇന്നലെ പത്തനംതിട്ട പൊലീസ് ചെന്നൈയിലേക്ക് പോയിരുന്നു. അഖില്‍ ചില സുഹൃത്തുക്കളുമായി ഒളിവില്‍ താമസിക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ അര്‍ദ്ധരാത്രിയോടെ ഇയാളെ തമിഴ്‌നാട്ടില്‍ നിന്ന് പൊലീസ് കുടുക്കിയത്. അഖില്‍ സജീവ് പരാതിക്കാരനായ ഹരിദാസില്‍ നിന്ന് നേരിട്ട് പണം വാങ്ങിയെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്.

അഖില്‍ സജീവിനെ ചെന്നൈയില്‍ നിന്ന് ഉടന്‍ തിരുവനന്തപുരത്തേക്ക് എത്തിക്കുമെന്നാണ് വിവരം. തട്ടിപ്പിന്റെ ആസൂത്രണത്തിലും നടത്തിപ്പിലും ഉള്‍പ്പെട്ട കൂടുതല്‍ പേരെക്കുറിച്ച് പൊലീസ് ഇയാളോട് ചോദ്യം ചെയ്ത് കണ്ടെത്തും. അഖില്‍ സജീവനും സംഘവും മറ്റുചില നിയമന തട്ടിപ്പുകളും നടത്തിയിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളജില്‍ സെക്യൂരിറ്റി ജീവനക്കാരനായി നിയമനം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഇയാള്‍ പണം തട്ടിയതായും ചോദ്യം ചെയ്തതില്‍ നിന്നുള്‍പ്പെടെ പൊലീസ് കണ്ടെത്തി. റഹീസിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇത്തരം വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.

article-image

asasasasadsdsadfs

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed