ലൈഗീക പീഡനക്കേസ്; ഷിയാസ് കരീമിന് ഇടക്കാല ജാമ്യം


പീഡനക്കേസിൽ ടെലിവിഷൻ താരം ഷിയാസ് കരീമിന് ഇടക്കാല ജാമ്യം. ഹൈക്കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്. മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി ഉപാധികളോടെ ജാമ്യത്തിൽ വിടണമെന്ന് ഹൈക്കോടതി നിർദേശിച്ചു.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് എറണാകുളം പെരുമ്പാവൂർ സ്വദേശിയായ നടനെ ചെന്നൈ വിമാനത്താവളത്തില്‍ വെച്ച് നടനെ പിടികൂടിയത്. ഗള്‍ഫിലായിരുന്ന ഷിയാസ് ചെന്നൈ വഴി കേരളത്തിലേക്ക് എത്താനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍ കസ്റ്റംസ് അധികൃതർ അദ്ദേഹത്തെ തടഞ്ഞ് വെക്കുകയായിരുന്നു. ഷിയാസ് കരീം എത്തിയ വിവരം ചെന്നൈ വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം കാസർകോട് ചന്തേര പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഷിയാസ് കരീമിനെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് ഉൾപ്പെടെ ഇറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ഇദ്ദേഹത്തെ തടഞ്ഞ് വെച്ചത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും 11 ലക്ഷം രൂപ തട്ടിയെടുത്തെന്നും ആരോപിച്ചാണ് ഷിയാസിനെതിരെ യുവതി നല്‍കിയത്.

article-image

asdasadsadsadsas

You might also like

Most Viewed