കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ വായ്‌പ അടച്ചവരുടെ ആധാരം ഇഡി തിരികെ നൽകണമെന്ന് ഹൈക്കോടതി


കരുവന്നൂർ തട്ടിപ്പിൽ വായ്‌പ അടച്ചവരുടെ ആധാരം തിരികെ നൽകാൻ കോടതി നിർദേശം. ആധാരം തിരികെ നൽകാൻ ഇ ഡിക്ക് നിർദേശം നൽകി ഹൈക്കോടതി. ബാങ്ക് രേഖാമൂലം ആവശ്യപ്പെട്ടാൽ തിരികെ നൽകുന്നതിൽ തടസമില്ലെന്ന് ഇ ഡി വ്യക്തമാക്കി. ബാങ്കിന് അപേക്ഷ നൽകാൻ പരാതിക്കാരോട് കോടതി ആവശ്യപ്പെട്ടു.

ബാങ്ക് അധികൃതര്‍ അപേക്ഷ നല്‍കിയാല്‍ വായ്പ തിരിച്ചടച്ചവരുടെ ആധാരങ്ങള്‍ തിരികെ നല്‍കണമെന്നും അന്വേഷണത്തിന് ആവശ്യമുള്ള ആധാരങ്ങളുടെ പകര്‍പ്പ് എടുത്തശേഷം അസ്സല്‍ ആധാരം തിരികെ നല്‍കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

അതേസമയം കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കേസില്‍ നിക്ഷേപകര്‍ക്ക് ഒരു രൂപ പോലും നഷ്ടമാകില്ലെന്ന് കഴിഞ്ഞ ദിവസം സഹകരണ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ പ്രതികരിച്ചിരുന്നു. 282 കോടി രൂപ നിക്ഷേപകര്‍ക്ക് കൊടുക്കാനുണ്ടെന്നും 73 കോടി രൂപ ഇതുവരെ നല്‍കിയെന്നും 50കോടി രൂപ കൂടി നല്‍കാന്‍ ഉടന്‍ ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

 

article-image

FGDDFGDFGDFGDFGDFG

You might also like

  • Lulu Exchange
  • Straight Forward

Most Viewed