വിതുരയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി


വിതുരയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മധ്യവയസ്കൻ്റെ മൃതദേഹം കണ്ടെത്തി. വിതുര കൊപ്പം, ഹരി നിവാസിൽ സോമനാണ് (62) മരിച്ചത്. ചെറ്റച്ചൽ മുതിയാൻപാറ കടവിൽ സ്കൂബ ടീം നടത്തിയ തെരച്ചിലിലാണ് ഇന്ന് പകൽ 11.30ഓടെ മൃതദേഹം കണ്ടെത്തിയത്.

ഈറ്റകൾക്ക് ഇടയിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. സംഭവ സ്ഥലത്ത് നിന്നും അഞ്ച് കിലോ മീറ്റർ താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാറ്റും. കാണാതായി നാലാം ദിവസമാണ് മൃതദേഹം കണ്ടെത്തിയത്.

സ്‌കൂട്ടറിൽ വാമനപുരം നദിക്ക് കുറുകെയുള്ള പാലം മുറിച്ചു കടക്കുമ്പോഴാണ് അപകടത്തിൽ പെട്ടത്. പാലത്തിൽ വെള്ളം കയറിയതിനെ തുടർന്ന് സോമൻ ആറ്റിലേക്ക് വീഴുകയായിരുന്നു.

article-image

FGHFGHFGHFGHFG

You might also like

Most Viewed