കർണാടകയിൽ തട്ടം ഇടാനും, ഇറാനിൽ തട്ടം ഇടാതിരിക്കാനുമാണ് പോരാട്ടം; രണ്ടിനെയും പിന്തുണയ്ക്കണമെന്ന് ഷുക്കൂർ വക്കിൽ


കെ അനിൽ കുമാറിന്റെ വിവാദ പരാമർശത്തെ അനുകൂലിച്ച് അഡ്വ.സി ഷുക്കൂർ. അനിൽ കുമാർ സഖാവിനോട് നേരിട്ടു സംസാരിച്ചു, അദ്ദേഹത്തിന്റെ പ്രസംഗം പൂർണ്ണമായും കേട്ടിരുന്നെങ്കിൽ ആദരീണയനായ ഡോ കെ ടി ജലീലിനു ഒരു പോസ്റ്റ് എഴുതുന്നതു ഒഴിവാക്കാമായിരുന്നു.

കർണാടകയിൽ തട്ടം ഇടാനുള്ള അവകാശത്തിനു വേണ്ടിയാണ് മനുഷ്യർ പോരാടുന്നത്, ഇറാനിൽ തട്ടം ഇടാതിരിക്കാനും. ഈ രണ്ട് പോരാട്ടങ്ങളിലും നാം പിന്തുണയ്ക്കണം. അതാണ് ഇടതു രാഷ്ട്രീയമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഭരണകൂടവും മതമേധാവികളും മനുഷ്യരുടെ ചോയ്സ് തീരുമാനിക്കുന്ന ഘട്ടം അപകടം പിടിച്ചതും മനുഷ്യത്വ വിരുദ്ധവുമാണ്.1930 ൽ അഥവാ രാജ്യത്ത് 1937- ശരീഅത്ത് നിയമം നിലവിൽ വരുന്നതിനും 7 വർഷം മുമ്പ് മുസ്ലിം പെൺകുട്ടികൾ അക്ഷരങ്ങൾ പഠിക്കുന്നത് മത നിഷിദ്ധം ആണെന്നു മത വിധി പുറപ്പെടുവിച്ചവരുടെ നേർ അവകാശികൾ “ഞങ്ങടെ കുട്ടികൾ തട്ടമിട്ട് പ്രൊഫഷണൽ കോളേജിൽ പഠിക്കുന്നത് കാണുന്നില്ലെ ” എന്നൊക്കെ അനിൽ കുമാർ സഖാവിനോട് സോഷ്യൽ മീഡിയ വഴി ചോദിക്കുന്നതു കാണുമ്പോൾ സന്തോഷം തോന്നുന്നുണ്ട്. കാലത്തിന്റെ ചുമരെഴുത്ത് അഡ്രെസ്സ് ചെയ്യാതെ ഒരു ഉമ്മത്തിനും മുമ്പോട്ട് നടക്കുക സാധ്യമല്ലെന്ന് അദ്ദേഹം പറഞ്ഞു.

ഞാൻ നാസ്തികനല്ല, മുസ്ലിം ഉപ്പയുടെയും ഉമ്മയുടെയും പാരമ്പര്യത്തിൽ മുസ്ലിമായ ഒരു ഇന്ത്യക്കാരനാണ്. നാസ്തികരോട് മത വിശ്വാസികളോടുള്ള അതേ സമീപനമാണ്. നാസ്തികർക്കും മനുഷ്യരുടെ സാമൂഹ്യ വളർച്ചയിൽ പങ്കുണ്ടെന്നു തന്നെ കരുതുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

ASDADSADSADSADS

You might also like

  • Lulu Exchange
  • Straight Forward

Most Viewed