ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചതിനെതിരെ ഷാരോണിൻ്റെ കുടുംബം; സുപ്രിം കോടതിയെ സമീപിക്കും


പാറശാല ഷാരോൺ രാജ് കൊലപാതകത്തിൽ പ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചതിനെതിരെ ഷാരോണിന്റെ കുടുംബം. വിചാരണ വൈകിപ്പിച്ചത് മനഃപൂർവമാണ്. മുഖ്യമന്ത്രിയെ കണ്ട് ഇക്കാര്യം അറിയിക്കും. ഗ്രീഷ്മയുടെ ജാമ്യത്തിനെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്നും കുടുംബം പറഞ്ഞു. ഹൈക്കോടതിയിൽ കേസ് എത്തിയപ്പോൾ അലസതയുണ്ടായി. പൊലീസ് അന്വേഷണം കൃത്യമായി നടത്തി. ഗ്രീഷ്മ ഒളിവിൽ പോകാൻ സാധ്യത കൂടുതലാണ്. കൊലപാതകം ആത്മഹത്യയെന്നു വരുത്തിത്തീർക്കാൻ ശ്രമിക്കുന്നു. ജാമ്യം അനുവദിച്ചതോടെ മകന് നീതി അന്യമായെന്നും മാതാപിതാക്കൾ പറഞ്ഞു.

ഇന്നലെയാണ് ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മ ജയിൽ മോചിതയായത്. റിലീസിംഗ് ഓർഡറുമായി അഭിഭാഷകൻ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ എത്തി നടപടി പൂർത്തിയാക്കുകയായിരുന്നു. ഇന്നലെ ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചെങ്കിലും ജാമ്യ നടപടികൾ വൈകിയതാണ് ജയിൽ മോചനം വൈകാൻ കാരണം. കഴിഞ്ഞ 15നാണ് അട്ടക്കുളങ്ങര ജയിലിൽ നിന്നും മാവേലിക്കര സ്പെഷ്യൽ സബ്ജയിലേക്ക് ഗ്രീഷ്മയെ മാറ്റിയത്. ഉപാധികളോടെയാണ് ഹൈക്കോടതി ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചത്. വിചാരണ നീണ്ടു പോകുന്നത് കൂടി കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചത്. അന്വേഷണം പൂർത്തിയായതായും ഗ്രീഷ്മ ചൂണ്ടിക്കാട്ടി. 2022 ഒക്ടോബർ 31നാണ് ഗ്രീഷ്മ അറസ്റ്റിലായത്. കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.

article-image

ASADSADSADSAS

You might also like

  • Lulu Exchange
  • Straight Forward

Most Viewed