സാമ്പത്തിക തട്ടിപ്പില്‍ അരവിന്ദാക്ഷന്‍ നേരിട്ട് പങ്കാളി, കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് ഇഡി
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സിപിഐഎം പ്രാദേശിക നേതാവ് പി ആര്‍ അരവിന്ദാക്ഷനെതിരെ ഇഡി. സാമ്പത്തിക തട്ടിപ്പില്‍ അരവിന്ദാക്ഷന്‍ നേരിട്ട് പങ്കാളിയായെന്നാണ് ഇഡി ആരോപണം. പി ആര്‍ അരവിന്ദാക്ഷന് സ്വന്തമായി നിരവധി ബാങ്കുകളുണ്ട്. പെരിങ്ങണ്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ രണ്ട് അരവിന്ദാക്ഷന്റേതായി രണ്ട് അക്കൗണ്ടുകള്‍ കണ്ടെത്തി. ധനലക്ഷ്മി ബാങ്കില്‍ ഒരു അക്കൗണ്ടും കണ്ടെത്തി. മറ്റൊരു അക്കൗണ്ടില്‍ 2015 മുതല്‍ 2017 വരെ വന്‍തോതില്‍ പണമിടപാട് നടത്തി. പി പി കിരണും കരുവന്നൂര്‍ കേസിലെ മുഖ്യപ്രതിയുമായ പി സതീഷ്‌കുമാറും പി ആര്‍ അരവിന്ദാക്ഷനുമായി സാമ്പത്തിക ഇടപാട് നടത്തി. പി പി കിരണ്‍ വെട്ടിച്ച ഇരുപത്തിനാലര കോടിയില്‍ ഒരു പങ്ക് പി ആര്‍ അരവിന്ദാക്ഷന് ലഭിച്ചു. അരവിന്ദാക്ഷന് ഉന്നത രാഷ്ട്രീയ ബന്ധങ്ങളില്‍ ഉള്‍പ്പെടെ അന്വേഷണം വേണമെന്ന് ഇഡി റിമാന്റ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അതേസമയം അരവിന്ദാക്ഷനെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്ന് ആണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ കസ്റ്റഡി അപേക്ഷയിലെ ആവശ്യം. അരവിന്ദാക്ഷന്‍ നല്‍കിയ ജാമ്യാപേക്ഷയും ഇന്ന് പ്രത്യേക സിബിഐ കോടതിയുടെ പരിഗണനയില്‍ വരും. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന എറണാകുളം പ്രത്യേക സിബിഐ കോടതിയാണ് കസ്റ്റഡിയിലും ജാമ്യാപേക്ഷയിലും തീരുമാനം എടുക്കുന്നത്. അരവിന്ദാക്ഷനും ഒപ്പം അറസ്റ്റ് ചെയ്യപ്പെട്ട സികെ ജില്‍സും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആണ്. എറണാകുളം സബ് ജയിലിലേക്കാണ് രണ്ട് പേരെയും കഴിഞ്ഞ രാത്രിയോടെ മാറ്റിയത്. അരവിന്ദാക്ഷന്‍ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ല എന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
adsdsadsadasdasas