ഗൂഗിൾ പേ വഴി ഒരു ലക്ഷം രൂപ വരെ വായ്പ


ഗൂഗിൾ പേ വഴി ഒരു ലക്ഷം രൂപ വരെ വായ്പയെടുക്കാം. ഉപഭോക്താക്കള്‍ക്ക് ഒരു ലക്ഷം രൂപ വരെയാണ് ഗൂഗിൾ പേ വഴി വായ്പ എടുക്കാവുന്നത്. ഗൂഗില്‍ പേ വഴി സ്വകാര്യ പണമിടപാട് സ്ഥാപനമായ ഡി.എം.ഐ. ഫിനാന്‍സാണ് വായ്പ വാഗ്ദാനം ചെയ്യുന്നത്. വായ്പ എടുക്കാനുള്ള നടപടി ക്രമങ്ങളും എളുപ്പമാണ്. മൊബൈൽ വഴി ഗൂഗിൾ പേയിൽ തന്നെ എളുപ്പത്തിൽ തന്നെ വായ്പ അപേക്ഷ പൂർത്തിയാക്കാം. പരമാവധി ഒരു ലക്ഷം രൂപ വരെയാകും പദ്ധതിക്കു കീഴില്‍ അര്‍ഹതയുള്ള ഉപഭോക്താക്കള്‍ക്കു വായ്പയായി ലഭിക്കുക.

വിശദാംശങ്ങള്‍ പരിശോധിച്ച ശേഷം മാത്രമേ പണം നൽകുകയുള്ളൂ. ഗൂഗിള്‍ പേയുമായി ലിങ്ക് ചെയ്തിട്ടുള്ള അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ആകും. 36 മാസം കൊണ്ട് പണം തിരിച്ചടയ്ക്കണം. വായ്പ എല്ലാ ഉപഭോക്താക്കള്‍ക്കും ലഭിക്കില്ല. ഗൂഗിള്‍ പേയുടെ പ്രീ യോഗ്യതയുള്ള ഉപയോക്താക്കള്‍ക്കാകും വായ്പ ലഭിക്കുക.

article-image

SASDSADSADS

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed