ജെഡിഎസ് കേരളഘടകത്തില്‍ ഭിന്നാഭിപ്രായം
കോഴിക്കോട്: ഭാവി തീരുമാനം സംബന്ധിച്ച് ജെഡിഎസ് കേരളഘടകത്തില്‍ ഭിന്നാഭിപ്രായം. കര്‍ണാടകയില്‍ ബിജെപിയുമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കാനുള്ള ജെഡിഎസ് തീരുമാനത്തോടെയാണ് കേരളഘടകം ഭാവി തീരുമാനം എടുക്കാന്‍ നിര്‍ബന്ധിതരായത്. സംസ്ഥാന പാര്‍ട്ടിയായി മുന്നോട്ടു പോകണോ അതോ ആര്‍ജെഡിയില്‍ ലയിക്കണമോ എന്നതിലാണ് ജെഡിഎസ് കേരള ഘടകത്തില്‍ അഭിപ്രായ വ്യത്യാസം ഉടലെടുത്തിരിക്കുന്നത്.
എല്‍ജെഡിക്കൊപ്പം ആര്‍ജെഡിയില്‍ ലയിക്കണമെന്ന നിലപാടിലാണ് മന്ത്രി കൃഷ്ണകുട്ടിയെ അനുകൂലിക്കുന്ന വിഭാഗം. ഇല്ലെങ്കിൽ സിഎം ഇബ്രാഹിമിൻ്റെ നേതൃത്വത്തിൽ ജെഡിഎസിൽ നിന്ന് പിളർന്ന് മാറിയ വിഭാഗമായി നിൽക്കണമെന്ന നിലപാടും കൃഷ്ണൻകുട്ടി വിഭാഗം മുന്നോട്ടു വയ്ക്കുന്നുണ്ട്. എന്നാല്‍ സംസ്ഥാന പാര്‍ട്ടിയായി സ്വതന്ത്രമായി നില്‍ക്കണമെന്ന നിലപാടിലാണ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസിന്റെ നേതൃത്വത്തിലുള്ള വിഭാഗം.
GHGHFGHGH