കെഎം ഷാജിയുടെ പരാമർശം സ്ത്രീവിരുദ്ധതയല്ല, ‘സാധനം എന്ന വാക്ക് നിത്യജീവിതത്തിൽ ഉപയോഗിക്കുന്നത്; വനിതാ ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്


മന്ത്രി വീണ ജോർജിനെതിരായ പരാമർശത്തിൽ കെഎം ഷാജിയെ പിന്തുണച്ച് വനിതാ ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷാജിത നൗഷാദ്. കെഎം ഷാജിയുടെ പരാമർശം സ്ത്രീവിരുദ്ധതയായി കാണാനാവില്ലെന്ന് ഷാജിത നൗഷാദ് പറഞ്ഞു. സാധനം എന്ന് പറയുന്നത് നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന ഒരു വാക്കാണ്. സാധനം എന്നു പറയുന്നത് ഒരു പ്രാദേശിക ഭാഷയാണ്. കെ എം ഷാജി കേരളത്തിലെ ആരോഗ്യ മേഖലയിലെ പ്രശ്നങ്ങളെയാണ് ചൂണ്ടിക്കാണിച്ചത്. സർക്കാരിനെതിരെ ആര് വിമർശിച്ചാലും ഇപ്പോൾ കേസെടുക്കും. വാക്കുകൾ വളച്ചൊടിച്ച വനിതാ കമ്മീഷനെതിരെയാണ് കേസെടുക്കേണ്ടത്. അച്ചു ഉമ്മനെതിരെ സൈബർ ആക്രമണം നടന്നപ്പോൾ വനിതാ കമ്മീഷൻ എവിടെയായിരുന്നു? വനിതാ കമ്മീഷൻ പ്രവർത്തിക്കുന്നത് സിപിഐഎമ്മിന്റെ പോഷക സംഘടന പോലെയാണ് എന്നും ഷാജിത പ്രതികരിച്ചു.

അന്തവും കുന്തവും തിരിയാത്ത ഒരു സാധനമാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രിയെന്നായിരുന്നു കെഎം ഷാജിയുടെ പരാമർശം. മുഖ്യമന്ത്രിയെ പുകഴ്ത്തിയുള്ള പ്രസംഗമാണ് ആരോഗ്യമന്ത്രിയാകാനുള്ള യോഗ്യതയെന്നും കെ.എം ഷാജി പറഞ്ഞു.

article-image

asdasdadsdsd

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed