എന്‍ഡോസള്‍ഫാന്‍ ഇരകൾക്കുള്ള വീടുകളുടെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി


കൊച്ചി: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള വീടുകളുടെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി. ഒക്ടോബര്‍ 15നുള്ളില്‍ വീടുകള്‍ കൈമാറണമെന്നും സിംഗിള്‍ ബെഞ്ചിന്റെ നിര്‍ദേശമുണ്ട്. ഹര്‍ജിക്കാര്‍ക്ക് നേരിട്ട് കാസര്‍കോട് ജില്ലാ കളക്ടറെ സമീപിക്കാം. കളക്ടര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ ഓണ്‍ലൈനില്‍ ഹാജരായി വിശദീകരണം നല്‍കി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള വീടുകളുടെ ശോചനീയാവസ്ഥയില്‍ അടിയന്തിര നടപടി ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് നടപടി. ഹൈക്കോടതിയില്‍ ഓണ്‍ലൈനായാണ് കാസര്‍കോട് ജില്ലാ കളക്ടര്‍ ഹാജരായത്. വീടുകളുടെ പണി പൂര്‍ത്തിയായതാണെന്നും ഈ വീടുകള്‍ ഉടന്‍ കൈമാറുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

article-image

ASDADSADSD

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed