രോഗികൾക്ക് ഇരുട്ടടി; മെഡിക്കൽ കോളജിൽ ഐ.സി.യു, വെന്റിലേറ്റർ ഫീസ് കുത്തനെ കൂട്ടി


തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗികൾക്ക് ഇരുട്ടടിയായി ഐ.സി.യു, വെന്റിലേറ്റർ ഫീസ് കുത്തനെ കൂട്ടി. ഐ.സി.യുവിന് 500 രൂപയും വെന്റിലേറ്ററിന് 1000 രൂപയുമാണ് പുതുക്കിയ നിരക്ക്. ബി.പി.എൽ വിഭാഗക്കാർ ഒഴികെ മറ്റുള്ളവരെല്ലാം ഫീസ് അടയ്ക്കണം. കൊവിഡിന് ശേഷം നിരക്കുകൾ പുനഃസ്ഥാപിച്ചതിന്റെ മറവിൽ 34 ശതമാനം വീതം വർദ്ധിപ്പിക്കുകയായിരുന്നു. കൊവിഡിന് മുമ്പ് ഐ.സി.യുവിന് 330 രൂപയും വെന്റിലേറ്ററിന് 660 രൂപയായിരുന്നു ഫീസ്. വെന്റിലേറ്ററിലാണ് രോഗിയെങ്കിൽ 1500 രൂപ അടയ്ക്കണം. ഐ.സി.യുവിൽ മാത്രമാണെങ്കിൽ 500 രൂപ. ഹോസ്‌പിറ്റൽ ഡവലപ്മെന്റ് സൊസൈറ്റിയാണ് നിരക്ക് വർദ്ധിപ്പിച്ചത്.

കഴിഞ്ഞമാസം ചേർന്ന എച്ച്.ഡി.സി എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് നിരക്ക് വർദ്ധിപ്പിക്കണമെന്ന് തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ആശുപത്രി സൂപ്രണ്ടന്റ് ഡോ.നിസാറുദ്ദീൻ എല്ലാ വകുപ്പ് മേധാവികൾക്കും നിരക്ക് വർദ്ധിപ്പിച്ചതായി അറിയിപ്പ് നൽകിയത്.

article-image

dfsdsdfsdfsddfsdfs

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed