ഗുരുദേവ സോഷ്യൽ സൊസൈറ്റി നവതി ആഘോഷവും വിദ്യാരംഭവും സംഘടിപ്പിക്കുന്നു


സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി ഈ വർഷവും നവരാത്രി ആഘോഷവും വിദ്യാരംഭവും വിപുലമായ രീതിയിൽ ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇതോടനുബന്ധിച്ച് ഒക്ടോബർ 15 മുതൽ 24 വരെ സൊസൈറ്റി ആസ്ഥാനത്ത് വൈകിട്ട് 7.30മുതൽ പ്രത്യേക പ്രാർത്ഥനയും, നവരാത്രിയുമായി ബന്ധപ്പെട്ട കലാപരിപാടികളും ഉണ്ടായിരിക്കും. വിദ്യാരംഭ ദിവസമായ ഒക്ടോബർ 24 ചൊവ്വാഴ്ച രാവിലെ 4.30 മുതൽ പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ശരത്ത് കുഞ്ഞുങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകും. ഇതോടൊപ്പം സംഗീതത്തിന്റെ സപ്തസ്വരങ്ങളും കുറിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുമെന്ന് സംഘടനയുടെ ചെയർമാൻ സനീഷ് കുറുമുള്ളിൽ അറിയിച്ചു.

വിദ്യാരംഭത്തിന്റെ രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 3988 2437 അല്ലെങ്കിൽ  3434 7514 എന്നീ നമ്പറിൽ ബന്ധപ്പെടാമെന്ന് ജനറൽ സെക്രട്ടറി ബിനുരാജ് അറിയിച്ചു. ഗുരുദേവ സോഷ്യൽ സൊസൈറ്റിയിലെ മലയാളം പാഠശാല എല്ലാ ശനിയാഴ്ച്ചയും വൈകീട്ട് 7.30 മുതൽ 8.30 വരെ പ്രവർത്തിക്കുമെന്ന് വൈസ് ചെയർമാൻ സതിഷ് കുമാർ വ്യക്തമാക്കി. വാർത്തസമ്മേളനത്തിൽ  ഡയരക്ടർ ബോർഡ് അംഗങ്ങളായ അജികുമാർ, ശിവജി, രഞ്ജിത്ത്, ബിനുമോൻ രതീഷ് പട്ടായി എന്നിവരും പങ്കെടുത്തു. 

article-image

vxcv

article-image

zcxxzc

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed