ആറ് ജില്ലകളിൽ മഴ ശക്തം; ജാഗ്രത വേണമെന്ന് കാലാവസ്ഥ വകുപ്പ്


തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരുന്നു. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ , പാലക്കാട് ജില്ലകൾക്കാണ് മുന്നറിയിപ്പ്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിർദ്ദേശിച്ചു. മലയോര മേഖലകളില്‍ പ്രത്യേക ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരള തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും കടലാക്രമണത്തിന് സാധ്യതയുണ്ട്. ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് കേരളത്തിൽ മഴ കനക്കുന്നത്. തെക്ക്-കിഴക്കൻ ഝാർഖണ്ഡിന് മുകളിൽ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നുണ്ട്. കോമോറിയൻ തീരത്തായി ചക്രവാതച്ചുഴിയും നിലനിൽക്കുന്നു.

അതിനിടെ ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിക്കും എലിപ്പനിക്കുമെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

article-image

adsddsadsads

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed