തോമസ് ഐസക്കും ശൈലജയും പരിഗണനയില്‍; ലോക് സഭയിലേക്ക് സീനിയര്‍ നേതാക്കളെ മത്സരിപ്പിക്കാന്‍ സിപിഐഎം


തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ പുതുമുഖ പരീക്ഷണത്തിന് അവധി കൊടുത്ത് ലോക് സഭയിലേക്ക് സീനിയര്‍ നേതാക്കളെ മത്സരിപ്പിക്കാന്‍ സിപിഐഎം ആലോചിക്കുന്നു. ഒന്നാം പിണറായി സര്‍ക്കാരിലെ മികച്ച മന്ത്രിമാരായി അറിയപ്പെടുന്ന ഡോ. ടി എം തോമസ് ഐസക്ക്, കെ കെ ശൈലജ എന്നിവരെയടക്കം മത്സരരംഗത്തിറക്കിയുളള പരീക്ഷണത്തിനാണ് നേതൃത്വം ഒരുങ്ങുന്നതെന്നാണ് സൂചന. മുതിർന്നവർക്കൊപ്പം ടി വി രാജേഷ്, ചിന്താ ജെറോം, വി വസീഫ് തുടങ്ങിയ യുവാക്കളെയും മത്സരിപ്പിച്ചേക്കും. പൊന്നാനി പിടിക്കാന്‍ പാര്‍ട്ടി സഹയാത്രികന്‍ ഡോ കെ ടി ജലീലിനെ മത്സരിപ്പിക്കാനും നീക്കമുണ്ട്.

ശബരിമല സ്ത്രീ പ്രവേശന വിവാദം കടപുഴക്കിയ 2019ലെ തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് കരകയറാൻ മുതിർന്നവരെയും ജനകീയരെയും രംഗത്ത് ഇറക്കുന്നതാണ് നല്ലതെന്നാണ് അഭിപ്രായത്തിനാണ് പാർട്ടിയിൽ മുൻതൂക്കം. അതുകൊണ്ടാണ് കെ.കെ.ശൈലജ, തോമസ് ഐസക്ക്, കെ.ടി.ജലീൽ തുടങ്ങിയവരെ മത്സരിപ്പിക്കണമെന്ന ചർച്ച ഉയരാൻ കാരണം.

ശൈലജയെ കണ്ണൂരിലൊ വടകരയിലോ മത്സരിപ്പിക്കണമെന്നാണ് ആവശ്യം. ശൈലജ പ്രതിനീധീകരിക്കുന്ന കൂത്തുപറമ്പ് മണ്ഡലം വടകര ലോകസഭ മണ്ഡലത്തിലാണ്. സംഘടനാ ചുമതലയുമായി പത്തനംതിട്ടയിലുളള തോമസ് ഐസക്കിനെ അവിടെയോ നഗര മണ്ഡലമായ എറണാകുളത്തോ മത്സരിപ്പിക്കണമെന്ന ചർച്ചയും പാർട്ടിവൃത്തങ്ങളിൽ സജീവമാണ്.ലീഗ് ശക്തി ദുർഗങ്ങളിൽ അട്ടിമറി വിജയം നേടിയിട്ടുളള കെ ടി ജലീലിനെ പൊന്നാനിയിൽ മത്സരിപ്പിക്കണം എന്നതും ചർച്ചയിലുണ്ട്.

കാസർകോട് മണ്ഡലത്തിൽ ടി.വി.രാജേഷ്, പത്തനംതിട്ടയിൽ രാജു എബ്രഹാം എന്നിവരുടെ പേരുകളും സജീവമായി കേൾക്കുന്നുണ്ട്. മുതിർന്നവർക്കൊപ്പം ഡിവൈഎഫ്ഐ നേതാവ് വി വസീഫ്, യുവ വനിതാ നേതാവ് ചിന്താ ജെറോം എന്നിവരെയും ലോകസഭയിലേക്ക് പരിഗണിക്കും എന്നാണ് സൂചന. ജെയ്ക്ക് സി തോമസിനെ ചാലക്കുടി സീറ്റിലേക്ക് പറഞ്ഞു കേൾക്കുന്നുണ്ടെങ്കിലും അതല്ല രാജ്യസഭയിലേക്കാണ് പരിഗണിക്കുകയെന്നും പറയുന്നുണ്ട്. ആലപ്പുഴയിൽ സിറ്റിങ്ങ് എംപി എ എം ആരിഫ് തന്നെ സ്ഥാനാർഥിയാകാനാണ് സാധ്യത.

article-image

asadsdsaadsads

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed