സംസ്ഥാനത്ത് അഞ്ചുദിവസം കൂടി മഴ; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


തിരുവനന്തപുരം: തെക്ക്-കിഴക്കൻ ജാർഖണ്ഡിനു മുകളിൽ ന്യൂനമർദം സ്ഥിതി ചെയ്യുന്നതിനാൽ കേരളത്തിൽ അടുത്ത അഞ്ചുദിവസം മിതമായ മഴക്ക് സാധ്യത. ഏഴുജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും നാളെ മലപ്പുറം, കണ്ണൂർ ജില്ലകളിലുമാണ് അലർട്ട്. കച്ചിനു മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ന്യൂനമർദം അടുത്ത രണ്ട് ദിവസം ജാർഖണ്ഡിനും തെക്കൻ ബിഹാറിനും മുകളിലൂടെ നീങ്ങാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വിഭാഗം അറിയിച്ചു.

article-image

ASDADSADSADSADS

You might also like

Most Viewed