ഇന്ന് ലോക അൽഷിമേഴ്സ് ദിനം
മസ്തിഷ്കത്തിലുള്ള നാഡീകോശങ്ങൾ ക്രമേണ ദ്രവിക്കുകയും തുടർന്ന് പ്രവർത്തനരഹിതമാവുകയും ചെയ്യുന്ന അവസ്ഥയിലാണ് ഒരാൾ അൽഷിമേഴ്‌സ് രോഗിയായിത്തീരുന്നത്. ഒരിക്കൽ നശിച്ചുപോകുന്ന നാഡീകോശങ്ങളെ പിന്നീട് പുനർജീവിപ്പിക്കാൻ കഴിയാത്തതുകൊണ്ടുതന്നെ ഈ അസുഖത്തിന് തികച്ചും ഫലപ്രദമായ ചികിത്സ നിലവിലുണ്ടെന്ന് പറയാൻ കഴിയില്ല.
സെപ്തംബറിനെ അൾഷിമേഴ്സ് മാസമായും സെപ്തംബർ 21നെ അൾഷിമേഴ്സ് ദിനമായും ലോകമെമ്പാടും ആചരിച്ചുവരികയാണ്. അൾഷിമേഴ്സ് ഓർഗനൈസേഷെൻറയും അൾസിമേഴ്സ് ഡിസീസ് ഇൻറർനാഷണൽ എന്ന സംഘടനയുടെയും ആഭിമുഖ്യത്തിൽ വർഷന്തോറുമുള്ള ദിനാചരണത്തിന്റെ ഭാഗമായി ആഗോളതലത്തിൽ ബോധവത്കരണ പ്രവർത്തനങ്ങളും ചർച്ചകളും മറ്റും സംഘടിപ്പിക്കുന്നു.
2012 മുതൽ ഇത്തരത്തിൽ ബോധവത്കരണപ്രവർത്തനങ്ങൾ നടത്തിയിട്ടും ലോക ജനസംഖ്യയിൽ മുന്നിൽ രണ്ട് ഭാഗം ജനങ്ങളും ഈ രോഗത്തെക്കുറിച്ച് തീരെ അറിവില്ലത്തവരോ അൽപജഞാനികളോ ആണ്. ഈ വർഷത്തെ സന്ദേശം
"Never too early, never too late", എന്നതാണ്. രോഗിയെ നേരെത്തെ തിരിച്ചറിയുക, കൃത്യമായ പരിചരണം നൽകുക, ബന്ധുക്കളും രോഗിപരിചാരകരും രോഗത്തെ മറക്കാതിരിക്കുക എന്നത് പ്രധാനമാണ്.
dasadsdadsads