കിൻഫ്ര പാർക്കിലെ നിറ്റ ജലാറ്റിൻ പൊട്ടിത്തെറി: 2 പേർ ഗുരുതരാവസ്ഥയിൽ; പ്ലാന്‍റിൽ പോലീസ് പരിശോധന
കൊച്ചി: കാക്കനാട് കിൻഫ്ര പാർക്കിലെ നിറ്റ ജലാറ്റിൻ കമ്പനിയിൽ കഴിഞ്ഞ രാത്രി എട്ടോടെയുണ്ടായ വൻ പൊട്ടിത്തെറിയിൽ പരിക്കേറ്റ കമ്പനിയിലെ ഓപ്പറേറ്റർ ഇടപ്പള്ളി സ്വദേശി വി.പി. നജീബ്, കരാർ തൊഴിലാളി സൂപ്പർവൈസർ കാക്കനാട് തോപ്പിൽ സ്വദേശി സനീഷ് എന്നിവരുടെ നില ഗുരുതരമായി തുടരുന്നു. ആന്തരീയ അവയവങ്ങൾക്കാണ് ഇരുവർക്കും പരിക്കേറ്റിട്ടുള്ളത്. ഇരുവരും കാക്കനാട് സൺറൈസ് ആശുപത്രിയിൽ വെന്‍റിലേറ്ററിലാണ്. ഇന്നു രാവിലെ തൃക്കാക്കര അസി.കമ്മീഷണർ പി.വി. ബേബിയുടെ നേതൃത്വത്തിൽ ഫോറിൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പൊട്ടിത്തെറിയിൽ മരിച്ച പഞ്ചാബ് സ്വദേശി രാജൻ ഓറാംഗാണ് (30)ന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
ബോയിലറിൽ വിറക് അടുക്കുന്ന തൊഴിലാളിയായിരുന്നു രാജൻ. പ്ലാന്‍റിൽനിന്ന് ക്യാന്‍റീനിലേക്ക് പോകുന്ന വഴിക്കു സമീപമാണ് അപകടമുണ്ടായത്. ഫർണസിൽ നിന്നുള്ള കണ്ടെൻസേഷൻ പൈപ്പ് പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് നിലവിലെ നിഗമനം.
bfgfgfgbfgvfg