മാനന്തവാടി ജീപ്പ് അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു


കൽപ്പറ്റ: വയനാട് മാനന്തവാടിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് മരിച്ച ഒമ്പത് തൊഴിലാളികളുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ. ഓഗസ്റ്റ് 25-ന് വൈകിട്ട് 3:30-ഓടെയാണ് അപകടം നടന്നത്. തേയില എസ്റ്റേറ്റിലെ തൊഴിലാളികളുമായി പോവുകയായിരുന്ന ജീപ്പ് കണ്ണോത്തുമലയ്ക്ക് സമീപത്ത് വച്ചാണ് അപകടത്തിൽപ്പെട്ടത്. തലപ്പുഴ റോഡിലേക്ക് ഇറങ്ങി വന്ന ജീപ്പ് കണ്ണോത്തുമല വെയിറ്റിംഗ് ഷെഡിന് സമീപത്തെ താഴ്ചയിലേക്കാണ് മറിഞ്ഞത്. വളവുകൾ നിറഞ്ഞ വഴി ഇറങ്ങുന്നതിനിടയിൽ ജീപ്പിന്‍റെ ബ്രേക്ക് നഷ്ടപ്പെടുകയായിരുന്നു. ജീപ്പ് അരുവിയിലെ കല്ലുകളിലേക്ക് വീണതാണ് മരണസംഖ്യ ഉയരാൻ കാരണമായത്. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

 

article-image

adsadsads

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed