ഫറോക്ക് സ്റ്റേഷനിൽ കാവിക്കൊടിയുമായി ട്രെയിൻ തടഞ്ഞു; ബീഹാർ സ്വദേശി അറസ്റ്റിൽ
കാവിക്കൊടിയുമായി ട്രെയിൻ തടഞ്ഞു. ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. പിടിയിലായത് ബീഹാർ സ്വദേശി മൻദീപ് ഭാരതിയാണ്. സംഭവം നടന്നത് ഫറോക്ക് റെയിൽവേ സ്റ്റേഷനിലാണ്. പരശുറാം എക്‌സ്പ്രസാണ് തടഞ്ഞത്. ഫറോക്ക് റെയിൽവേ സ്റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്‌ഫോമിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. മംഗളൂരു – നാഗർകോവിൽ പരശുറാം എക്‌സ്‌പ്രസ് ട്രെയിനാണ് ഇയാൾ തടഞ്ഞത്. പ്രതി കുറ്റിപ്പുറത്ത് ആശാരിപ്പണി ചെയ്തിരുന്നു.
ഈ വകയിൽ 16,500 രൂപ കിട്ടാനുണ്ട് ഇത് കിട്ടാത്തതിലുള്ള പ്രതിഷേധമാണ് ഇയാൾ പ്രകടിപ്പിച്ചതെന്നാണ് റെയിൽവേ അധികൃതർ നൽകുന്ന വിവരം. കൈയിലുണ്ടായിരുന്ന വടിയിൽ കാവിക്കൊടി ചുറ്റിയ ശേഷം ഇയാൾ നിർത്തിയിട്ടിരുന്ന ട്രെയിനിന് മുൻപിൽ നിൽക്കുകയായിരുന്നു. ഇതുമൂലം ട്രെയിൻ പത്ത് മിനിട്ടോളം വൈകി. ആർപിഎഫ് അന്വേഷണം ആരംഭിച്ചു.
asdsadsadsadsads