മന്ത്രിയോട് കാട്ടിയത് മാപ്പ് അർഹിക്കാത്ത കുറ്റം; രമേശ് ചെന്നിത്തല


ജാതി വിവേജനമുണ്ടായെന്ന മന്ത്രി കെ രാധാകൃഷ്ണൻ്റെ വെളിപ്പെടുത്തൽ സാക്ഷര കേരളത്തിന് അപമാനകരമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.എന്നും നവോത്ഥാന മുന്നേറ്റങ്ങൾക്ക് മാതൃകയായ കേരളത്തിൽ ഉണ്ടായ സംഭവം കേരളത്തിനു അവമതിപ്പ് ഉണ്ടാക്കും. ഉത്തരേന്ത്യയിൽ മാത്രം കേട്ട് കേട്ടുകേൾവിയുള്ള ഇത്തരം സംഭവങ്ങൾ മുളയിലെ നുള്ളണം. മന്ത്രിയോട് കാട്ടിയത് മാപ്പ് അർഹിക്കാത്ത കുറ്റം. കഴിഞ്ഞ കുറച്ച് കാലമായി കേരളത്തിൻ നടക്കുന്ന പല സംഭവങ്ങളും കേരളത്തിൽ കേട്ട് കേൾ വിയില്ലാത്തവയാണ്. കേരളത്തിന് അപമാനകരമായ കാര്യങ്ങൾ മുളയിലെ നുള്ളിയില്ലെങ്കിൽ കനത്ത വില നൽകേണ്ടി വരുമെന്ന് ചെന്നിത്തല പറഞ്ഞു.

ജാതിവിവേചന വിവാദത്തിൽ യോഗക്ഷേമസഭയ്ക്കും തന്ത്രി സമാജത്തിനും മറുപടിയുമായി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ രംഗത്തെത്തി. താൻ ആദ്യമായല്ല അമ്പലത്തിൽ പോകുന്നത്. ക്ഷേത്രത്തിനകത്തല്ല, പുറത്തായിരുന്നു പരിപാടി. ദേവപൂജ കഴിയുന്നത് വരെ ആരെയും സ്പർശിക്കില്ലെങ്കിൽ പിന്നെ എന്തിനാണ് പൂജാരി പുറത്തിറങ്ങിയതെന്നും മന്ത്രി ചോദിച്ചു.

article-image

adsdsadssads

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed