മന്ത്രി സ്ഥാനം ആർക്കൊക്കെയെന്ന് നേരത്തെ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി എകെ ശശീന്ദ്രൻ


മന്ത്രിസഭാ പുനസംഘടനയിൽ എൽജെഡി സാധ്യത തള്ളി ഘടകക്ഷികൾ. ആർക്കൊക്കെ മന്ത്രിസ്ഥാനം എന്നത് മുന്നണി നേരത്തെ തീരുമാനിച്ചിട്ടുണ്ട് എന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. കാലാവധി നീട്ടണമെന്ന് ആന്റണി രാജുവോ, അഹമ്മദ് ദേവർകോവിലോ ആവശ്യപ്പെട്ടിട്ടില്ല. മറ്റൊരു ചർച്ചയും പുനഃസംഘടനയും ഇല്ല എന്നും അദ്ദേഹം പ്രതികരിച്ചു. നേരത്തെ ധാരണ ഇല്ലാത്ത കക്ഷികളാണ് ഇവർ. അവർക്ക് മന്ത്രിസ്ഥാനം ഇല്ലെന്നാണ് ധാരണ. അതിൽ തർക്കം ഇല്ല. ആർക്കൊക്കെ മന്ത്രിസ്ഥാനം എന്നത് മുന്നണി നേരത്തെ തീരുമാനിച്ചിട്ടുണ്ട്. അഭ്യൂഹം പ്രചരിപ്പിക്കുന്നതിന് പിന്നിലെ വികാരം മനസിലാകുന്നില്ല. രണ്ടര വർഷത്തിൽ മന്ത്രിസ്ഥാനം കൈമാറുമെന്ന് തീരുമാനിച്ചിരുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പുനഃസംഘടനയില്‍ ഘടകകക്ഷികളുടെ ആവശ്യം പരിഗണിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ പറഞ്ഞു. ചര്‍ച്ചകളിലൂടെ തീരുമാനിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മന്ത്രിവേണമെന്നുള്ള എല്‍ജെഡിയുടെ കത്ത് പരിശോധിക്കുമെന്ന് ഇപി ജയരാജന്‍ പറഞ്ഞു. ‘ലഭിക്കുന്ന കത്തുകളെല്ലാം പരിശോധിക്കുന്നത് എല്‍ഡിഎഫ് രീതിയാണ്. എല്‍ഡിഎഫ് യോഗത്തിന്റെ മുഖ്യ അജണ്ട കേന്ദ്രത്തിനെതിരായ പ്രതിഷേധ പരിപാടികളാണ്’ ഇപി ജയരാജന്‍ പറഞ്ഞു. എല്‍ഡിഎഫ് യോഗം ഇന്നാണ് നടക്കുന്നത്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം യോഗത്തില്‍ വിലയിരുത്തും. മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫിന് കുന്നത്തൂര്‍ എംഎല്‍എ കോവൂര്‍ കുഞ്ഞുമോന്‍ അടക്കമുള്ളവര്‍ കത്ത് നല്‍കിയിരുന്നു. മന്ത്രി സ്ഥാനത്തിനായി എന്‍സിപിയും എല്‍ജെഡിയും ജെഡിഎസും രംഗത്തെത്തിയിരുന്നു.

article-image

adsdasasadsads

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed