കരുവന്നൂരിലേത് ചരിത്രത്തിലെ ഏറ്റവും വലിയ ബാങ്ക് കൊള്ള: വി.ഡി സതീശന്‍


തിരുവനന്തപുരം: കരുവന്നൂര്‍ തട്ടിപ്പ് സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ ബാങ്ക് കൊള്ളയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സിപിഎം സംസ്ഥാന, ജില്ലാ നേതൃത്വങ്ങള്‍ക്ക് തട്ടിപ്പില്‍ പങ്കുണ്ടെന്ന് സതീശന്‍ ആരോപിച്ചു. നിരപരാധികളെ കുടുക്കി വലിയ നേതാക്കളെ രക്ഷപെടുത്താനുള്ള നീക്കം നടക്കുന്നുണ്ട്. കരുവന്നൂര്‍ തട്ടിപ്പില്‍ സമഗ്ര അന്വേഷണം വേണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. ബിജെപിക്കെതിരായി കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന വര്‍ഗീയ-ഫാസിസ്റ്റ് വിരുദ്ധ മുന്നണിയുമായി സഹകരിക്കേണ്ടെന്നാണ് സിപിഎം കേരള ഘടകത്തിന്‍റെ തീരുമാനമെന്നും സതീശന്‍ വിമര്‍ശിച്ചു. സിപിഎം കേരളഘടകത്തിന്‍റെ അനാവശ്യമായ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ഇന്ത്യാമുന്നണിയിലേക്ക് സിപിഎമ്മിന്‍റെ പ്രതിനിധിയെ അയയ്‌ക്കേണ്ടെന്ന് പാര്‍ട്ടി ദേശീയ നേതൃത്വം തീരുമാനിച്ചത്. ലൈഫ് മിഷന്‍ കേസിലും ലാവ്‌ലിന്‍ കേസിലും മാസപ്പടിയിലും ഉള്‍പ്പെടെ ബിജെപി നേതൃത്വവുമായി ഒത്തുതീര്‍പ്പുള്ളതുകൊണ്ടാണ് സിപിഎം ഇത്തരത്തില്‍ ഒരു നിലപാട് എടുത്തതെന്നും സതീശന്‍ ആരോപിച്ചു. നെല്‍ ഏറ്റെടുത്തതിന്‍റെ പണം നല്‍കാതെ കര്‍ഷകരെ പ്രതിസന്ധിയിലാക്കിയ സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. സര്‍ക്കാരിന്‍റെ മുന്‍ഗണനയില്‍ കര്‍ഷകരില്ലെന്നും സതീശന്‍ വിമര്‍ശിച്ചു.

article-image

asddadsadsadsads

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed