20 വർഷമായി കുടുംബത്തെ വേട്ടയാടി, തനിക്കെതിരെ വ്യക്തി ആക്ഷേപം ഇപ്പോഴും തുടരുന്നുവെന്നും ചാണ്ടി ഉമ്മൻ


തനിക്കെതിരെ വ്യക്തി ആക്ഷേപം ഇപ്പോഴും തുടരുന്നുവെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ. രണ്ടുമാസം മുൻപ് നടത്തിയ പ്രസംഗം ഇന്നലെ നടത്തിയതെന്ന പേരിൽ പ്രചരിപ്പിച്ചു. കഴിഞ്ഞ കുറെ നാളായി കുടുംബത്തെ വേട്ടയാടുന്നു. ദേശാഭിമാനി എന്തൊക്കെ പറഞ്ഞുവെന്ന് എനിക്ക് ഓർമ്മയുണ്ട്. ദേശാഭിമാനിയും, കൈരളിയും വ്യാജ പ്രചരണം നടത്തുന്നുവെന്നും അദ്ദേഹം ആരോപിച്ചു. വ്യക്തി ജീവിതത്തെ ഉന്നം വയ്ക്കുന്നു. മാണി സാറിന്റെ കുടുംബത്തെ എന്തൊക്കെ പറഞ്ഞ് ആക്ഷേപിച്ചു. ഇതൊക്കെ ചെയ്തിട്ടും അവർ പറയുന്നത് ചെയ്തത് കോൺഗ്രസുകാരാണെന്നാണ്, 20 വർഷമായി കുടുംബത്തെ വേട്ടയാടുന്നുവെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.

സോളാർ കേസിലെ സി.ബി.ഐ റിപ്പോർട്ടിൽ ഇനിയൊരു അന്വേഷണം വേണ്ടെന്നാണ് ചാണ്ടി ഉമ്മൻ അഭിപ്രായപ്പെട്ടത്. കഴിഞ്ഞതെല്ലാം കഴിഞ്ഞു. പിതാവിനെ ഉപദ്രവിച്ചവരോടെല്ലാം അനുരഞ്ജനത്തിന്‍റെ സമീപനമാണ് തനിക്കെന്നും ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നു. അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കില്ല. പൊതുപണത്തില്‍ നിന്ന് കോടികള്‍ മുടക്കി ഇനിയൊരു അന്വേഷണം വേണ്ട. അതുകൊണ്ട് എന്തെങ്കിലും അർഥമുണ്ടാകുമെന്ന് കരുതുന്നില്ല. ടി.ജി. നന്ദകുമാറിന്റെ ആരോപണങ്ങള്‍ മുഖവിലക്കെടുക്കുന്നില്ല. ആരോപണത്തിൽ പറഞ്ഞപോലെയുള്ള കാര്യങ്ങൾ കോൺഗ്രസിൽ നിന്ന് ആരെങ്കിലും ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. കോൺഗ്രസിന്‍റെയുള്ളിൽ പ്രശ്നമുണ്ടാക്കുക ലക്ഷ്യമിട്ടുള്ള ആരോപണങ്ങളെ മുഖവിലക്കെടുക്കുന്നില്ല.

സത്യപ്രതിജ്ഞാ ദിവസം സോളാറില്‍ അടിയന്തര പ്രമേയം കൊണ്ടുവന്നത് ആദരവായാണ് കാണുന്നത്. ചർച്ച നടക്കുകയും സത്യം എല്ലാവരും അറിയുകയും ചെയ്യട്ടെയെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കിയിരുന്നു.

article-image

RRERERERWE

You might also like

Most Viewed