കണ്ണൂരിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; കേളകത്ത്ആ യുധധാരികളായ അഞ്ചംഗ സംഘമെത്തി
കണ്ണൂരിലെ വനാതിർത്തി മേഖലയിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. കേളകം അടക്കാത്തോട് മാവോയിസ്റ്റ് സംഘമെത്തി.ആയുധധാരികളായ അഞ്ചംഗ സംഘമാണ് കേളകത്ത് എത്തിയത്. അയ്യൻകുന്ന്, ആറളം, കേളകം മേഖലകളിൽ തുടർച്ചയായി മാവോയിസ്റ്റ് സാന്നിധ്യമുണ്ട്.
രണ്ട് ദിവസങ്ങളിലായാണ് കോളനിയിൽ മാവോയിസ്റ്റുകളെത്തിയത്. മൂന്ന് മാസത്തിനിടെ ഇത് നാലാം തവണയാണ് മാവോയിസ്റ്റ് സംഘം നാട്ടിലിറങ്ങുന്നത്. പൊലീസ് സംഘം സ്ഥലത്ത് നിരീക്ഷണം ശക്തമാക്കി.
adsadsadsads