നിപ; രണ്ടാം തരംഗമില്ല, പുതുതായി പോസിറ്റീവ് കേസുകളില്ലെന്ന് ആരോഗ്യമന്ത്രി


കോഴിക്കോട്:

സംസ്ഥാനത്ത് നിലവിൽ പുതിയ നിപ പോസിറ്റീവ്‌ കേസുകളില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. അതേസമയം, അഞ്ച് പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മന്ത്രി പറഞ്ഞു. നേരത്തെ മരിച്ചവരുമായി ബന്ധമുള്ളവരാണ് ഇവർ. നിപ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

രോഗം സ്ഥിരീകരിച്ച ആദ്യത്തെ ആളില്‍ നിന്ന് ഔട്ട്‌ബ്രേക്ക് ഉണ്ടായത്. അയച്ച സാമ്പിളുകളില്‍ നിന്ന് ഇന്നും നാളെയുമായി കൂടുതല്‍ പരിശോധനാ ഫലങ്ങള്‍ പുറത്തുവരാനുണ്ട്. നിപയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണം നടത്തിയവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. നിപ പ്രോട്ടോക്കോള്‍ അനുസരിച്ച് പോസിറ്റീവ് ആയവര്‍ക്ക് മരുന്ന് നല്‍കുന്നുണ്ട്. ആന്റിബോഡി ഇപ്പോള്‍ കൊടുക്കേണ്ടതില്ല. ഇപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമെന്ന് മന്ത്രി വ്യക്തമാക്കി. നിലവില്‍ നാലുപേരാണ് നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകനാണ്. മൂന്നുപേര്‍ സ്വകാര്യ ആശുപത്രികളിലും ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ആണ്.

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed