താനൂർ കസ്റ്റഡി കൊലപാതകം സിബിഐ അന്വേഷിക്കും
താനൂർ കസ്റ്റഡി കൊലപാതകത്തിന്റെ അന്വേഷണം സിബിഐ ഏറ്റെടുക്കും. ക്രൈംബ്രാഞ്ച് കേസ് രേഖകൾ ഇന്ന് സിബിഐക്ക് കൈമാറും. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റാണ് കേസ് ഏറ്റെടുക്കുന്നത്. താമിർ ജിഫ്രിയുടെ കസ്റ്റഡി കൊലപാതക കേസ് എത്രയും വേഗം സിബിഐ ഏറ്റെടുക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. നേരത്തെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച അന്വേഷണം നീണ്ടു പോയതോടെയായിരുന്നു കോടതി ഇടപെടൽ. നിലവിൽ സിബിഐ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല. താനൂർ പോലീസ് സ്റ്റേഷനിൽ നിന്നും വിവരശേഖരണത്തിനുള്ള നടപടികൾ സിബിഐ ആരംഭിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ചിൽ നിന്നും കേസ് ഡയറിയും ആവശ്യപ്പെട്ടു.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 9നാണ് താനൂർ കസ്റ്റഡി കൊലപാതകത്തിൽ അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ടുള്ള ഉത്തരവിൽ മുഖ്യമന്ത്രി ഒപ്പിട്ടത്. എന്നാൽ ക്രൈംബ്രാഞ്ച് അന്വേഷണം മാത്രമാണ് മുന്നോട്ട് പോയത്. ക്രൈംബ്രാഞ്ച് കേസ് അന്വേഷിച്ചാലും തങ്ങൾക്ക് നീതി കിട്ടില്ലെന്ന് താമിർ ജിഫ്രിയുടെ കുടുംബം പരാതിപ്പെട്ടിരുന്നു. പൊലീസ് ഒളിച്ചുകളി തുടരുന്ന സാഹചര്യത്തിൽ സിബിഐ അന്വേഷണം വേണമെന്ന് കുടുംബം വ്യക്തമാക്കി. ഓഗസ്റ്റ് ഒന്നിന് പുലർച്ചെയാണ് താനൂർ പൊലീസിന്റെ കസ്റ്റഡിയിൽ താമിർ ജിഫ്രി കൊല്ലപ്പെട്ടത്.
asdadsadadsads