പുനഃസംഘടന ഉണ്ടായാൽ ഗണേഷ് കുമാറിനെ മാറ്റിനിർത്തില്ല; ഇ.പി ജയരാജന്‍


മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് വാർത്തകൾ തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. പ്രചരിക്കുന്നത് കൃത്രിമമായി സൃഷ്ടിച്ച വാർത്തകൾ. ഇടതുമുന്നണിയോ സിപിഐഎമ്മോ ഏതെങ്കിലും പാര്‍ട്ടിയോ ആലോചിട്ടില്ലാത്ത വിഷയമാണിത്. കൃത്രിമമായി വാർത്തകൾ സൃഷ്ടിച്ച് പ്രചരിപ്പിക്കുന്നത് ശരിയായ നടപടിയല്ലെന്നും ഇ.പി ജയരാജൻ.

തങ്ങൾ ആരും അറിയാത്ത വാർത്തയാണിത്. മന്ത്രിസഭാ പുനഃസംഘടനയുടെ പേരിൽ മാധ്യമങ്ങളിൽ വന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. ഇടതുമുന്നണി ധാരണ അനുസരിച്ചു മുന്നോട്ട് പോകും. ഇക്കാര്യം നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്. രണ്ടര വർഷം പൂർത്തിയാക്കാൻ നവംബർ വരെ സമയമുണ്ടെന്നും പുനഃസംഘടന ഉണ്ടായാൽ ഗണേഷ് കുമാറിനെ മാറ്റിനിർത്തേണ്ട കാര്യമില്ലെന്നും ഇ.പി ജയരാജൻ.

ഗണേഷ് കുമാർ മന്ത്രിയാകാതിരിക്കേണ്ട പ്രശ്നങ്ങൾ ഒന്നും ഇപ്പോഴില്ല. ഇടതുമുന്നണി യോഗം 20 ന് ചേരും. കേന്ദ്രസർക്കാരിനെതിരായ പ്രതിഷേധ പരിപാടികൾ ആകും ചർച്ച. സോളാര്‍ കേസില്‍ കോണ്‍ഗ്രസ് തന്നെ ഒരു വിഭാഗം അന്വേഷണം വേണ്ടായെന്ന് പറഞ്ഞതാണ്. അന്വേഷണം നടത്താമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും കോണ്‍ഗ്രസ് അതിന് തയ്യാറാവുന്നില്ലെന്നും ഇ.പി കൂട്ടിച്ചേര്‍ത്തു.

article-image

asdadsadsadsads

You might also like

  • Lulu Exchange
  • Laurels
  • Straight Forward

Most Viewed