അഡ്വ. ഫെനി ബാലകൃഷ്ണന് പിന്നില്‍ ആരോ ഉണ്ട്, കൊല്ലം ഗസ്റ്റ് ഹൗസിൽ താമസിച്ചിട്ടില്ല; ഇ പി ജയരാജന്‍
സോളാർ കേസുമായി ബന്ധപ്പെട്ട അഡ്വ ഫെനി ബാലകൃഷ്ണന്റെ ആരോപണം നിഷേധിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. അഡ്വ ഫെനി ബാലകൃഷ്ണന് പിന്നിൽ ആരോ ഉണ്ട്. ഫെനി ബാലകൃഷ്ണനെ പരിചയമില്ല. കൊല്ലം ഗസ്റ്റ് ഹൗസിൽ താമസിച്ചിട്ടില്ല. സോളാർ വിഷയം സഭയിൽ ഉന്നയിച്ചത് കോൺഗ്രസ് ഗ്രൂപ്പ് മത്സരത്തിന്റെ ഭാഗമാണ്. പത്രങ്ങളിൽ വന്നിട്ടുള്ളത് അടിസ്ഥാന രഹിതമാണ്. എനിക്ക് പരിചയമുള്ള ആളല്ല. കൊല്ലം ഗസ്റ്റ് ഹൗസിൽ ഇന്നേവരെ മുറിയെടുത്ത് താമസിച്ചിട്ടില്ല. പിന്നിൽ ആരോ ഉണ്ട്. ഇത്തരം കാര്യങ്ങളിൽ പ്രതികരിക്കാനില്ല.
ഞങ്ങൾ ഉന്നതമായ രാഷ്‌ടീയ നിലപാടുമായാണ് മുന്നോട്ട് പോകുന്നത്. കോൺഗ്രസിലെ രണ്ട് ചേരികൾ തമ്മിലുള്ള പ്രശ്നമാണ് വിഷയം വീണ്ടും ചർച്ചയാകുന്നതിന് കാരണം. മരിച്ച ഒരു നേതാവിനെ വീണ്ടും അപമാനിക്കുന്നത് തെറ്റാണ്. ഇതിൽ നിന്ന് യുഡിഎഫ് പിന്തിരിയണമെന്നും ഇപി ആവശ്യപ്പെട്ടു. തനിക്ക് ഫെനിയുമായി ഒരു പരിചയവുമില്ല. സോളാറിനെ കുറിച്ച് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിട്ടുണ്ട്. താൻ തന്റെ ഉയർന്ന രാഷ്ട്രീയ ബോധത്തിലേ വിഷയങ്ങൾ കൈകാര്യം ചെയ്യൂ. ഇത്തരം ആളുകളുടെ പിന്നാലെ നടക്കുകയല്ല തന്നെ പണിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാൽ സോളാർ വിവാദം ചർച്ചയാക്കുന്നതിൽ എതിർപ്പുമായി കോൺഗ്രസ് എ ഗ്രൂപ്പ് രംഗത്തെത്തി. മരണ ശേഷവും ഉമ്മൻ ചാണ്ടിയെ തേജോവധം ചെയ്യുന്നതിന് തുല്യമെന്ന് എ ഗ്രൂപ്പ് നേതാക്കൾ വ്യക്തമാക്കി. ഉമ്മൻ ചാണ്ടിയുടെ നല്ല പേര് ഇല്ലാതാക്കുന്ന നടപടി. വിവാദം അവസാനിപ്പിക്കണംമെന്നും വ്യക്തമാക്കി.
dsdasdasadsads