നന്ദകുമാറിന്‍റെ വിവാദ ആരോപണങ്ങള്‍ക്ക് പ്രതികരിക്കാനില്ലെന്ന് തിരുവഞ്ചൂര്‍

തിരുവനന്തപുരം: സോളാര്‍ വിവാദം കലാപമാക്കണമെന്ന് യുഡിഎഫിലെ രണ്ട് മുന്‍ ആഭ്യന്തരമന്ത്രിമാര്‍ ആഗ്രഹിച്ചിരുന്നുവെന്ന വിവാദ ദല്ലാള്‍ ടി.ജി. നന്ദകുമാറിന്‍റെ വെളിപ്പെടുത്തലില്‍ പ്രതികരണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. യുഡിഎഫ് മുന്‍ ആഭ്യന്തരമന്ത്രിമാര്‍ എന്ന പരാമര്‍ശത്തില്‍ ഒന്നും പറയാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഗൗരവമേറിയ രാഷ്ട്രീയ പ്രശ്‌നത്തിന് ഇടയ്ക്ക് നിസാരകാര്യം പറയാന്‍ ഉദ്ദേശിക്കുന്നില്ല. തങ്ങള്‍ എന്താണെന്ന് ജനങ്ങള്‍ക്കറിയാമെന്നും തിരുവഞ്ചൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നേരത്തെ, രണ്ട് മുന്‍ ആഭ്യന്തരമന്ത്രിമാര്‍ക്ക് ഉമ്മന്‍ ചാണ്ടിയെ താഴെ ഇറക്കണമെന്ന് ഉണ്ടായിരുന്നുവെന്ന് നന്ദകുമാര്‍ വെളിപ്പെടുത്തിയിരുന്നു. മൂന്നുപേര്‍ മുഖ്യമന്ത്രിയാകാന്‍ ശ്രമിച്ചതോടെയാണ് ഉമ്മന്‍ ചാണ്ടിയെ തേജോവധം ചെയ്തത്. യുഡിഎഫിലെ രണ്ട് ആഭ്യന്തരമന്ത്രിമാര്‍ കത്ത് പുറത്തുവരണമെന്ന് ആഗ്രഹിച്ചു. ഇതിനായി അവരുടെ ആളുകള്‍ തന്നെ സമീപിച്ചിരുന്നുവെന്നും അവര്‍ കത്ത് വി.എസ്. അച്യുതാനന്ദനെ ഏല്‍പ്പിക്കണമെന്ന കാര്യം പറഞ്ഞുവെന്നും നന്ദകുമാര്‍ ആരോപിച്ചിരുന്നു. സോളാര്‍ കേസ് കാലഘട്ടത്തിലെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനായിരുന്നു.
ASDDSADSADSADSADS