ചാണ്ടി ഉമ്മന് ആര്‍.എസ്.എസ് ബന്ധം; വ്യാജപ്രചാരണങ്ങൾ കൊണ്ട് അടിച്ചമർത്താൻ നോക്കണ്ടെന്ന് ആശാനാഥ്
ചാണ്ടി ഉമ്മന്‍ എം.എല്‍.എക്ക് ആര്‍.എസ്.എസ് ബന്ധം ചൂണ്ടിക്കാട്ടി സിപിഐഎം സംസ്ഥാന കമ്മിറ്റിയംഗം കെ.അനില്‍കുമാറിന്‍റെ ആരോപണത്തിനെതിരെ മറുപടിയുമായി ബി.ജെ.പി നേതാവും തിരുവനന്തപുരം നഗരസഭാ കൗണ്‍സിലറുമായ ജി.എസ് ആശാനാഥ്. വ്യാജപ്രചാരണങ്ങൾ കൊണ്ട് അടിച്ചമർത്താൻ നോക്കണ്ടെന്നും ഇതിലൊന്നും പേടിക്കുന്നയാളല്ല താനെന്നും ആശ ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിനു മറുപടിയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തില്‍ രംഗത്തിത്തിയിരുന്നു. ഓരോ കവലകളിലും സ്ത്രീ സംരക്ഷണത്തെ കുറിച്ച് പ്രസംഗം നടത്തുന്നവരും മതിൽ കെട്ടിയവരുമാണ് ഇപ്പോൾ ഒരു പൊതുപരിപാടിയുടെ ചിത്രം എടുത്ത് വ്യാജപ്രചാരണം നടത്തുന്നതെന്ന് ആശ ആരോപിച്ചു.
ADSADSADSADS