35-ാം തവണയും ലാവ്‌ലിന്‍ കേസ് മാറ്റിവച്ചു


എസ്എന്‍സി ലാവ്‌ലിന്‍ കേസ് വീണ്ടും മാറ്റിവച്ചു. അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന് ഹാജരാകാന്‍ അസൗകര്യമുണ്ട് എന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് കേസ് മാറ്റിയത്. ഇത് 35-ാം തവണയാണ് കേസ് മാറ്റുന്നത്. സിബിഐയുടെ ആവശ്യപ്രകാരമാണ് കോടതി തീരുമാനം. സിബിഐയ്ക്ക് വേണ്ടി ഹാജരാകേണ്ട അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് പി രാജു മറ്റൊരു കേസില്‍ തിരക്കിലാണെന്നാണ് സിബിഐ ഇന്ന് കോടതിയെ അറിയിച്ചത്. കേസ് മാറ്റി വയ്ക്കുന്നതില്‍ ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടോ എന്ന് കോടതി ചോദിച്ചെങ്കിലും എതിര്‍പ്പുമായി ആരും രംഗത്തെത്താത്ത സാഹചര്യത്തില്‍ കേസ് മാറ്റിവയ്ക്കുന്നതായി കോടതി അറിയിക്കുകയായിരുന്നു. കേസ് ഇനി എപ്പോള്‍ പരിഗണിക്കുമെന്ന് ഇതുവരെ അറിയിച്ചിട്ടില്ല.

ഏറെ രാഷ്ട്രീയ പ്രാധാന്യമുള്ള കേസാണ് എസ്എന്‍സി ലാവ്‌ലിന്‍ കേസ്. 2017ലാണ് കേസ് സുപ്രിംകോടതിയുടെ മുന്നിലെത്തുന്നത്. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള മൂന്ന് പേരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ 2017 ഡിസംബറിലാണ് സിബിഐ സുപ്രിം കോടതിയെ സമീപിക്കുന്നത്. കേസില്‍ 2018 ജനുവരി 11 ന് സുപ്രീം കോടതി നോട്ടീസ് അയച്ചു. പിന്നീട് നാല് വര്‍ഷത്തിനിടെ മുപ്പതിലധികം തവണയാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റിവച്ചത്.

article-image

hghfghfghfgh

You might also like

Most Viewed